Flash News

കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലിലെ “ഗോ പൂജ” ചട്ടങ്ങള്‍ മറികടന്നാണെന്ന് ജയില്‍ മേധാവി ആര്‍. ശ്രീലേഖ

March 5, 2017

cheemeni-830x412കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലില്‍ ഗോ പൂജയ്ക്കായി പശുക്കളെ കൊണ്ടുവന്നപ്പോള്‍ “ഗോമാതാ കീ ജെയ്” വിളി നടന്നെന്നു ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ട്. ഗോമാതാ വിളിയുണ്ടായില്ലെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് പുതിയ റിപ്പോര്‍ട്ട്. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ഇതിന് സൗകര്യമരൊരുക്കിയ സൂപ്രണ്ടിനെതിരെ കര്‍ശന നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജയില്‍ മേധാവി വ്യക്തമാക്കുന്നു.

ജനുവരി ഒന്നിനാണ് ചീമേനി ജയിലില്‍ കര്‍ണാടകത്തിലെ ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭരതി സ്വാമിയുടെ നേതൃത്വത്തില്‍ പശുക്കളെ കൈമാറി പൂജയും ഗോമാതാ കി ജയ് വിളിയും നടന്നത്. ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് പശുക്കളെ കൈമാറിയതെന്നായിരുന്നു വിശദീകരണം. ചടങ്ങിന്റെ വീഡിയോ തൊട്ടുത്ത ദിവസം പുറത്തുവന്നിരുന്നു.

ക്രമവിരുദ്ധമായി പശുക്കളെ സംഭാവനയായി വാങ്ങിയതിനും ജയിലില്‍ ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതിനും ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീലേഖ ആവശ്യപ്പെട്ടു. ചടങ്ങില്‍ തടവുകാര്‍ ജയ് വിളിച്ചില്ലെന്നായിരുന്നു ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍ ശ്രീലേഖയ്ക്ക് റിപ്പോര്‍ട്ട് നല്‍കയിത്. പശുക്കളെ സംഭാവനയായി കൈപ്പറ്റിയതില്‍ തെറ്റില്ലെന്നും ആ ചടങ്ങിനെത്തിയ സംഘാടകരാണ് ജയ് വിളിച്ചതെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. ഈ നിഗമനം തള്ളിയാണ് ശ്രീലേഖ പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ജയില്‍ മേധാവി ജയില്‍ സൂപ്രണ്ടിനോട് പ്‌ത്യേകം വിശദീകരണം തേടിയിരുന്നു. പശുക്കളെ പുറത്തുനിന്ന് സംഭാവന വാങ്ങാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നുണ്ടെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ മറുപടി. ഈ പദ്ധതിയെ കുറിച്ച് ഡിഐജി ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശക ബുക്കില്‍ എഴുതിയിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് മറുപടിയില്‍ അവകാശപ്പെട്ടു.

ഇതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ജീവ പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റിയാണ് കന്നുകാലി വളര്‍ത്തല്‍ പദ്ധതി ജയിലില്‍ നടപ്പാക്കിയതെന്നും ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുക വകമാറ്റാന്‍ അനുവദിക്കണമെന്ന ജയില്‍ സൂപ്രണ്ടിന്റെ ആവശ്യം ജയില്‍ ആസ്ഥാനത്തുനിന്ന് നേരത്തെ നിരാകരിച്ചതായിരുന്നു. ഇത് മറികടകന്നാണ് ജയില്‍ സൂപ്രണ്ട് കാലിവളര്‍ത്തല്‍ പരിപാടിയിലേക്ക് നീങ്ങിയത്. പുറത്തുനിന്ന് പശുക്കളെ വാങ്ങുന്നതിലെ ചട്ടം പാലിച്ചില്ലെന്നും ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top