Flash News

യു.എസ്. നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതില്‍ പ്രതിരോധ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

March 6, 2017

seal-rebreatherവാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയിലൂടെ അമേരിക്കന്‍ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരും, വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലേക്കാണ് വനിതാ ഉദ്യേഗസ്ഥരുടെ ചിത്രങ്ങള്‍ പ്രചരിച്ചത്.

ജനുവരി 30 മുതലാണ് സേനയിലെ 24 വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവരുടെ സേനാ റാങ്കും, പേരുമടക്കം വ്യക്തമാക്കിക്കൊണ്ട് ഒരു സ്വകാര്യ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് പ്രചരിച്ചത്. 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ഫോട്ടോയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യമീഡിയിലുള്ള നൂറോളം നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് പ്രതിരോധ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ചിത്രങ്ങള്‍ ചോര്‍ന്നതാവാമെന്നാണ് വിലയിരുത്തല്‍.

സംഭവം വിവാദമായതോടെ പ്രതിരോധ വിഭാഗം അധികൃതരുടെ നിര്‍ദേശപ്രകാരം ഫോട്ടോകള്‍ പ്രചരിച്ചതിന് പിന്നിലെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കും, ഗൂഗിളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സംഭവം അന്വേഷിക്കാന്‍ പ്രത്യേകം നാവിക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top