Flash News

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്രം‌പിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് എഫ്.ബി.ഐ.

March 6, 2017

trump-madവാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പുകാലത്തു തന്റെ ഫോണുകള്‍ ചോര്‍ത്താന്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവു നല്‍കിയിരുന്നുവെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി എഫ്ബിഐ. ട്രംപിന്റെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അതു തിരുത്താനും എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, ജസ്റ്റിസ് ഡിപാര്‍ട്‌മെന്റിനു നിര്‍ദേശം നല്‍കി. പ്രസിഡന്റിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ എഫ്ബിഐ നിയമലംഘനം നടത്തിയെന്ന ദുഃസൂചന നല്‍കിയേക്കാമെന്നും കോമി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പുകാലത്തു തന്റെ ഫോണുകള്‍ ചോര്‍ത്താന്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവു നല്‍കിയിരുന്നുവെന്നാണ് ട്വിറ്റര്‍ കുറിപ്പില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചത്. തെളിവൊന്നും നല്‍കാതെയാണ് ഈ ആരോപണം. വ്യാജ ആരോപണമാണിതെന്ന് ഒബാമയുടെ വക്താവു മറുപടി നല്‍കി.

പ്രസിഡന്റ് ട്രംപിന്റെ ആരോപണത്തേക്കുറിച്ച് യുഎസ് കോണ്‍ഗ്രസിലെ പെര്‍മനെന്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് സമിതി അധ്യക്ഷന്‍ ഡെവിന്‍ ന്യൂന്‍സ് വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതേക്കുറിച്ചു പ്രതികരിക്കുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ട്രംപിന്റെ ടീമില്‍പ്പെട്ട ചിലര്‍ തിരഞ്ഞെടുപ്പു കാലത്ത് സ്ഥിരമായി റഷ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ മുനയൊടിക്കാനാണ് ട്രംപ് ഇത്തരം അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പക്ഷം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top