Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്   ****    അഞ്ചല്‍ ഉത്ര കൊലക്കേസ്: സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ്   ****    കൊറോണ വൈറസ്: യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മൂന്നു മലയാളികള്‍ മരിച്ചു   ****    കൊറോണ വൈറസ്: കേന്ദ്രത്തിന് താളം തെറ്റുന്നു, രോഗവ്യാപനം അനിയന്ത്രിതമായി, ഡല്‍ഹി മൂന്നാം സ്ഥാനത്ത്   ****    കാരണം വ്യക്തമാക്കാതെ വി ട്രാന്‍സ്‌ഫര്‍ ഡോട്ട് കോമിന് ഇന്ത്യയില്‍ നിരോധനം   ****   

മുംബൈ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ഭീകരസംഘടന തന്നെയെന്ന് പാക് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

March 6, 2017

mumbaiന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാന്‍ കേന്ദ്രമായ ഭീകരസംഘടനയാണെന്ന് പാക്കിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഹമ്മദ് അലി ദുര്‍റാനി. അതിര്‍ത്തികടന്നുള്ള ഭീകരതയുടെ മകുടോദാഹരണമായിരുന്നു ആ സംഭവം. എന്നാല്‍, പാക് സര്‍ക്കാറിന് ആക്രമണത്തില്‍ ഒരു പങ്കുമില്ല.

മുംബൈ ഭീകരാക്രമണം നടത്തിയ സംഘത്തിലെ അജ്മല്‍ കസബ് പാക് പൗരനാണെന്ന് മാധ്യമങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കിയതിനെ തുടര്‍ന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ദുര്‍റാനിയെ പാക്കിസ്ഥാന്‍ പുറത്താക്കിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ലശ്കറെ ത്വയ്യിബയുടെ 10 ഭീകരരാണ് ആക്രമണം നടത്തിയത്.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന നടത്തിയ 2008ലെ മുംബൈ ഭീകരാക്രമണം അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ മകുടോദാഹരണമാണെന്ന് ഏറ്റുപറയുന്നതിനെ ഞാൻ വെറുക്കുന്നുവെന്ന് ദുരാനി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ നടക്കുന്ന 19-ആമത് ഏഷ്യൻ സുരക്ഷാ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലുള്ള കൊടും ഭീകരൻ ഹാഫിസ് സയീദ് ഉപകാരമില്ലാത്തയാളാണെന്നും ഇയാൾക്കെതിരെ പാക് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ദുരാനി ആവശ്യപ്പെട്ടു.

കടൽമാർഗം മുംബൈ തീരത്തു വന്നിറങ്ങിയ 10 ലഷ്കറെ തായിബ ഭീകരരാണ് 2008 നവംബർ 26ന് രാജ്യത്തെ നടുക്കിയ ആക്രമണം സംഘടിപ്പിച്ചത്. ആക്രമണം നവംബർ 29 വരെ നീണ്ടു. ഛത്രപതി ശിവജി ടെർമിനൽ, ഒബ്റോയി ഹോട്ടൽ, താജ് ഹോട്ടൽ എന്നിവിടങ്ങളിലുൾപ്പെടെ നടന്ന ആക്രമണങ്ങളിൽ വിദേശികൾ ഉൾപ്പെടെ 166 പേർ മരിക്കുകയും മുന്നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് പാക് സുരക്ഷാ ഉപദേഷ്ടാവായിരുന്നു അലി ദുരാനി. ആക്രമണത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥർ ജീവനോടെ പിടികൂടിയ അജ്മൽ കസബെന്ന ഭീകരനെ പിന്നീട് തൂക്കിലേറ്റിയിരുന്നു.

ആക്രമണം നടത്തിയത് പാകിസ്താന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ തായിബയാണെന്നാണ് ആദ്യം മുതലേയുള്ള ഇന്ത്യൻ നിലപാട്. പാക് ചാരസംഘടനയായ ഐഎസ്ഐ ഇവർക്ക് ഒത്താശ ചെയ്തുകൊടുത്തതായും ഇന്ത്യ ആരോപിക്കുന്നു. ഇന്ത്യയുടെ ഈ വാദത്തെ സാധൂകരിക്കുന്നതാണ് ദുരാനിയുടെ വെളിപ്പെടുത്തൽ. ആക്രമണവുമായ ബന്ധപ്പെട്ട് അക്കാലത്ത് താൻ ടെലിവിഷൻ ചാനലിൽ നടത്തിയ പ്രസ്താവന പാക് സർക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നും ഇക്കാരണത്താലാണ് തന്നെ പുറത്താക്കിയതെന്നും ദുരാനി പറഞ്ഞു.

മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഭീകരൻ അജ്മൽ കസബ് പാക്ക് പൗരനാണെന്നു വെളിപ്പെടുത്തിയതിനു അന്നത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയാണ് ദുരാനിയെ സ്‌ഥാനഭ്രഷ്‌ടനാക്കിയത്. ഇന്ത്യയുടെ നിലപാടിന് അനുകൂലമായ വെളിപ്പെടുത്തലിൽ ഏറെ കോപാകുലനുമായിരുന്നു ഗീലാനി.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്നും പാക് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍െറ പരാമര്‍ശത്തില്‍ പുതുതായി ഒന്നുമില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top