Flash News

ബാബരി മസ്ജിദ് കേസില്‍ അദ്വാനിയെ ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി

March 6, 2017

Babri-Masjid-Demolitionന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിച്ച കേസില്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ എല്‍.കെ അദ്വാനിയെയും മറ്റും ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് റായ്ബറേലിയിലും ലഖ്നോവിലുമായി തുടരുന്ന രണ്ടു കേസുകളില്‍ മാര്‍ച്ച് 22ന് പരമോന്നത കോടതി അന്തിമ തീരുമാനമെടുക്കും.

ബാബരി മസ്ജിദ് പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍നിന്ന് ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി 2003 സെപ്റ്റംബറിലാണ് കുറ്റമുക്തനാക്കപ്പെട്ടത്. കേസ് വിചാരണ ചെയ്യാന്‍ ലഖ്നോ ബെഞ്ച് രൂപവത്കരിച്ചതിലെ നിയമസാധുതയെന്ന സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്. മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ്, ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ തുടങ്ങിയ മറ്റു പ്രതികളും രക്ഷപ്പെട്ടു. പിന്നീട് ഇതില്‍ വിയോജിപ്പുമായി സി.ബി.ഐ ഹൈകോടതിയിലും സുപ്രീംകോടതിയിലും എത്തി. അദ്വാനിയെയും മറ്റും വിട്ടതിനെതിരെ മെഹ്ബൂബ് അഹ്മദ് ഹാജിയും സുപ്രീം കോടതിയില്‍ എത്തി. ഈ പരാതികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

272C242C00000578-3020511-image-a-12_14278419176752015ല്‍ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ വൈകുന്നതിലെ കാലതാമസത്തില്‍ ബെഞ്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സി.ബി.ഐ വൈകിയതെന്താണെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചിരുന്നു.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഈ സംഭവത്തില്‍ മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേര്‍ക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top