Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

യൂറോപ്യന്‍ ഫുട്ബോളിന് ഇന്ന് ഇതിഹാസദിവസം; കുതിച്ചുയരാന്‍ മെസിയും കൂട്ടരും കളത്തിലിറങ്ങും

March 7, 2017

barcelona-830x412യൂറോപ്യന്‍ ഫുട്‌ബോളിന്റെ നെറുകയിലേക്കു കുതിക്കാന്‍ മെസിയും കൂട്ടരും ഇന്നു കളത്തിലിറങ്ങും. ഉജ്വല ഫോമിലുള്ള മെസിയെത്തന്നെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിന്റെ കുന്തമുന നീക്കാനാണു ബാഴ്‌സയുടെ നീക്കം. എന്നാല്‍, അതത്ര എളുപ്പമല്ല. ലക്ഷ്യം ഭേദിക്കുന്നതും ഗോളിന്റെ വന്മല കയറിയിട്ടാകണമെന്നു മാത്രം. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരത്തില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) നേരിടാന്‍ സ്വന്തം തട്ടകമായ നൗക്യാമ്പില്‍ ബാഴ്‌സ ഇറങ്ങുമ്പോള്‍ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ് പോലുമില്ല.</p

ആദ്യപാദത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോറ്റ ബാഴ്‌സയ്ക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടണമെങ്കില്‍ കുറഞ്ഞത് 5-0ന് എങ്കിലും ജയിക്കണം. ആദ്യപാദം 4-0ന് തോറ്റ ശേഷം ഒരു ടീമും ഇന്നുവരെ ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയിട്ടില്ലെന്നത് ബാഴ്‌സയെ ഭയപ്പെടുത്തുന്ന ചരിത്രമാണ്. സ്വന്തം മണ്ണിലാണ് മത്സരമെന്നതും ഗോള്‍വര്‍ഷുമായി എം.എസ്.എന്‍. ത്രയം മികച്ച ഫോമിലാണെന്നതും മാത്രമാണ് അവരുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നത്. സ്പാനിഷ് ലാ ലിഗയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് ബാഴ്‌സ നേടിയത് 11 ഗോളുകളാണ്.

പി.എസ്.ജിക്കെതിരേ ഇതേ പ്രകടനം പ്രതീക്ഷിക്കാമെന്നാണ് കോച്ച് ലൂയിസ് എന്റിക്വെയുടെ പക്ഷം. “ഞങ്ങള്‍ തിരിച്ചടിക്കും. അസാധ്യമായതൊന്നുമില്ല. ഞങ്ങളുടെ ദിനമാണെങ്കില്‍ ഫ്രഞ്ച് ടീമിന്റെ വലയില്‍ അഞ്ചല്ല ആറു ഗോളുകള്‍ വേണമെങ്കിലും നേടാന്‍ ബാഴ്‌സയ്ക്കാകും. ഇന്നത്തെ ഗാലറിയും ഞങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇത് ഞങ്ങളുടെ മണ്ണാണ്. അത്രപെട്ടെന്ന് തോറ്റു തരില്ല” – എന്റിക്വെ പറയുന്നു.

ബാഴ്‌സ കോച്ചിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നാണ് പി.എസ്.ജി. സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞത്. തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള ടീമാണ് ബാഴ്‌സ. ലോകത്തിലെ മികച്ച താരമായ ലയണല്‍ മെസിയാണ് അവരുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്- ഡിമരിയ പറഞ്ഞു. ലീഗിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇന്ന് ബെന്‍ഫിക്കയെ നേരിടും. ആദ്യ പാദത്തില്‍ ബെന്‍ഫിക്കയോട് 1-0ന് തോറ്റ ഡോര്‍ട്ട്മുണ്ട് സ്വന്തം കാണികളുടെ മുന്നില്‍ അതിന് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 1:15 മുതലാണ് രണ്ടു മത്സരങ്ങളും ആരംഭിക്കുക. ടെന്‍ സ്‌പോര്‍ട്‌സ് ഒന്ന്, രണ്ട് എന്നിവയില്‍ തത്സമയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top