Flash News

ബജറ്റ് ചോര്‍ച്ചക്ക് ഉത്തരവാദിയായ ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്‍െറ ഹരജി

March 7, 2017

kummanam-rajashekharanകൊച്ചി: ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക്കിനെ പുറത്താക്കാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ ഹരജി. സത്യപ്രതിജ്ഞ ലംഘനവും ഒൗദ്യോഗിക രഹസ്യനിയമ ലംഘനവും നടത്തിയ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ച് മൂന്നിന് രാവിലെ പുറത്തിറങ്ങിയ പത്രത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അച്ചടിച്ചുവന്നു. നികുതി നിര്‍ദേശങ്ങളടങ്ങിയ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് പുറത്തുവരുന്നത് ഒൗദ്യോഗിക രഹസ്യ നിയമത്തിന്‍െറ പരിധിയില്‍ വരുന്ന കുറ്റമാണ്. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബജറ്റ് പ്രതിപക്ഷ നേതാവ് സഭക്കുപുറത്ത് പരസ്യമായി വായിച്ചുകേള്‍പ്പിച്ചതും നിയമവിരുദ്ധമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top