Flash News

കതിരൂര്‍ മനോജ് വധക്കേസ് വിചാരണ തലശ്ശേരിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

March 7, 2017

kathiroor-manojന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ വേണമെന്ന പ്രതികളുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും വാദം സുപ്രീം കോടതി തള്ളി. വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ പ്രതികള്‍ അടുത്തമാസം 10ന് എറണാകുളം സി.ബി.ഐ കോടതി മുമ്പാകെ ഹാജരാകണം.

കതിരൂര്‍ മനോജ് വധക്കേസ് വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ വിചാരണ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍തന്നെ ആയിരിക്കണം എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ വാദിച്ചു.

thumbnailഎന്നാല്‍, ക്രിമിനല്‍ നടപടി ചട്ടപ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരി സെഷന്‍സ് കോടതിയിലാണെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പ്രകാശനുവേണ്ടി ഹാജരായ സിദ്ധാര്‍ഥ ലൂത്റയുടെ വാദം. സംസ്ഥാന സര്‍ക്കാറും ഈ നിലപാടിനെ പിന്തുണച്ചു. യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ പ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരിയിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍, വിചാരണ നടക്കേണ്ടത് സി.ബി.ഐ പ്രത്യേക കോടതിയിലാണെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസിന്‍െറ വിചാരണ സി.ബി.ഐ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്ന സാഹചര്യത്തില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ആര്‍.എസ്.എസ് നേതാവ് പി. ശശിധരന്‍ പിന്‍വലിച്ചു.

2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒക്ടോബര്‍ 28നാണ് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top