Flash News

മലപ്പുറം ജില്ലയില്‍ കോടതി ഒമ്പത് ബാലവിവാഹങ്ങള്‍ തടഞ്ഞു

March 8, 2017

Malayalam-daily-news-thump-1-2-3-1-1-1-1-3-1മലപ്പുറം: കോടതി ഒമ്പത് ബാലവിവാഹങ്ങള്‍ തടഞ്ഞു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന വിവാഹങ്ങളാണ് തടഞ്ഞത്. ബാലവിവാഹ നിരോധന ഓഫിസര്‍ സാവിത്രിദേവി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് 18 വയസ്സിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തരുതെന്ന് കോടതി ഉത്തരവ്.

ബാലവിവാഹ നിരോധന നിയമം ലംഘിച്ച് വിവാഹം നടത്തിയാല്‍ സാധുതയില്ലാത്തതായി കണക്കാക്കുകയും രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ചുമത്തുന്ന കുറ്റമായി കണക്കാക്കുകയും ചെയ്യും. ജില്ലയില്‍ ബ്ളോക്കടിസ്ഥാനത്തിലുള്ള 29 ശിശുക്ഷേമ ഓഫിസര്‍മാരും ബാലവിവാഹ നിരോധന ഓഫിസര്‍മാരാണ്. കാര്‍മികത്വം വഹിക്കുന്നതിനുമുമ്പ് വധൂവരന്മാരുടെ പ്രായപരിധി മഹല്ല് ഖതീബുമാര്‍ ഉറപ്പാക്കണമെന്ന് പൊലീസ് സ്റ്റേഷനുകള്‍ വഴി ജില്ലയിലെ മഹല്ല് കമ്മിറ്റികള്‍ക്കും കത്ത് നല്‍കി. നിയമ നടപടികളിലേക്ക് നീങ്ങിയാല്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും നടപടി വരും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top