Flash News

മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘കിസ് ഓഫ് ലവ്’ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നു

March 8, 2017

kiss-of-love-sivasena-830x412കൊച്ചി: എറണാംകുളം മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി. എറണാംകുളം സെന്‍ട്രല്‍ എസ്‌ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.

കൊച്ചി മറൈന്‍ ഡ്രൈവറില്‍ സദാചാര ഗുണ്ടായിസവുമായി ശിവസേന. മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കള്‍ക്ക് നേര്‍ക്കായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. പ്രകടനമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പൊലീസ് നോക്കി നില്‍ക്കെയാണ് ശിവസേനയുടെ അഴിഞ്ഞാട്ടം. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശിവസേനയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍.

അതേസമയം, ബുധനാഴ്ച മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര പൊലീസിങ്ങിനെതിരെ കിസ്സ് ഓഫ് ലൗ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരിടവേളയ്ക്കുശേഷം വീണ്ടും കിസ് ഓഫ് ലവ് കൂട്ടായ്മ സജീവമാകുന്നെന്ന പ്രത്യേകതയും ഇതിനുണ്ടാകും.

ലോകം വനിതാദിനം ആചരിക്കുന്ന ദിവസമാണ് വനിതകള്‍ക്കെതിരെ ആക്രമണം നടന്നത്. വോക്ക് വേയില്‍ ഇരിക്കുന്ന ആളുകളെ തെരെഞ്ഞുപിടിച്ചായിരുന്നു ചൂരലടിയും ഭീഷണിയും.

“ഓടടാ” എന്നാക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തശേഷമായിരുന്നു അടി. അടി കൊണ്ട് ഓടുന്നവരോട് “മേലില്‍ ഇവിടെ കണ്ട് പോകരുത്” എന്ന ഭീഷണിയും മുഴക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top