Flash News

വാളയാറിലെ പെണ്‍‌കുട്ടികളുടെ മരണം; പോലീസ് കൃത്രിമ എഫ്‌ഐ‌ആര്‍ ഉണ്ടാക്കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടത്തി

March 8, 2017

5048_rape-attemptപാലക്കാട്: വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിച്ചില്ല. മനോവിഷമം മൂലം കുട്ടി ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആദ്യമേ എത്തിയ പൊലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയായിരുന്നു.

വാളായാറില്‍ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ കാരണം എന്താണെന്നോ അറിയില്ല, സംശയങ്ങള്‍ പൊലീസ്നോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ അഞ്ച് പേരാണ് പ്രതികളെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ബന്ധു മൂത്തകുട്ടിയെ നേരത്തെ പലവട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

പതിനൊന്നും, ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നരമാസത്തെ ഇടവേളയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂത്ത കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടതായി മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല.

പതിനൊന്നുകാരിയായ മൂത്തകുട്ടിയെ ജനുവരി ഒന്നിനും ഒമ്പതുവയസ്സുളള ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഒരേ സ്ഥലത്ത് ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സംഭവങ്ങളിലേയും സമാനതകളാണ് സംശയത്തിന് ഇടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ട് കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി വ്യക്തമായി.

Zemanta Related Posts Thumbnail


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top