Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ജിഷ്ണുവിന്‍െറ അമ്മ പിണറായിക്ക് നിവേദനം നല്‍കി, കേസില്‍ കര്‍ശനമായി മുന്നോട്ടുപോകുമെന്ന് ഉറപ്പ്

March 8, 2017

Jishnu mother give complaint to pinarayiതിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ സര്‍ക്കാര്‍ കര്‍ക്കശമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി.

നെഹ്റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യം റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ജിഷ്ണുവിന്‍െറ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ പറഞ്ഞു. എസ്.ഐ ജ്ഞാനശേഖരന്‍ പി. കൃഷ്ണദാസിന്‍െറ ഏജന്‍റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി വീട്ടില്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജിഷ്ണു ഏറ്റവും കൂടുതല്‍ ആദരിക്കുന്ന നേതാവാണ് പിണറായിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ജിഷ്ണുവിന്‍െറ പിതാവ് അശോകന്‍, അമ്മാവന്‍ ശ്രീജിത്ത്, ബന്ധു വി.പി. ശോഭ എന്നിവരും മാതാവ് മഹിജക്കൊപ്പം ഉണ്ടായിരുന്നു.

ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുക, ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വീഴ്ചവരുത്തിയോ എന്നു പരിശോധിക്കുക, ജിഷ്ണുവിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുക, കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ജയിലിലടക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

ജിഷ്ണുവിന്‍െറ മാതാവിന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കും കുടുംബത്തിനും തലസ്ഥാനത്തിന്‍െറ ഐക്യദാര്‍ഢ്യം. സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാശ്രയ മാനേജ്മെന്‍റിന്‍െറ ഭീകരതയുടെ രക്തസാക്ഷിയാണ് ജിഷ്ണുവെന്ന് ഉദ്ഘാടനം ചെയ്ത കായിക്കര ബാബു പറഞ്ഞു. ജിഷ്ണുസംഭവം നാടിന് നാണക്കേടാണെന്ന് ലോ അക്കാദമി സമരത്തിന് നേതൃത്വം നല്‍കിയ ആര്യ പറഞ്ഞു. എം. ഷാജര്‍ഖാന്‍, ലോ കോളജിലെ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിനികള്‍ എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top