Flash News

ഷെല്‍ട്ടര്‍ ഹോമിലെ മോശം ജീവിതം; അന്തേവാസികള്‍ ഹോമിന് തീയിട്ടു; 19 പെണ്‍‌കുട്ടികള്‍ മരിച്ചു

March 9, 2017

WireAP_c0a85ad9db5545e98e2fc4abd12a7ceb_4x3_992ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ തീപിടിത്തം. 19 പെണ്‍കുട്ടികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.

സാന്‍ ജോസ് പിനുലയിലെ വിര്‍ജന്‍ ഡി അസന്‍ഷണ്‍ ഷെല്‍ട്ടര്‍ ഹോമിലാണ് തീപിടിത്തമുണ്ടായത്. ഗ്വാട്ടിമല സിറ്റിയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. സ്ഥാപനത്തിലെ അന്തേവാസികള്‍ തന്നെയാണ് തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കൗമാര കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേന്ദ്രത്തിലെ പല പെണ്‍കുട്ടികളും പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. മോശം ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും പരാതി വന്നിട്ടുണ്ട്.

_95045305_038367809-1 childrens-home WireAP_c8add66e93564577a2d55a8cef07ca63_4x3_992

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top