Flash News

ശിവസേനയുടെ സദാചാര ഗുണ്ടായിസം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

March 9, 2017

marineതിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിനെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാന്‍ സ്ഥലത്തുണ്ടായിരന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. ആവശ്യമെങ്കില്‍ കാപ്പ ചുമത്തുന്നതടക്കമുള്ളവ പരിഗണിക്കും. സദാചാര ഗുണ്ടകളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മരത്തണലിരുന്നവരെ അടിച്ചോടിക്കുകയായിരുന്നുവെന്നും പിണറായി സഭയില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശിവസേനക്കാര്‍ക്കെതിരെ പിണറായി പൊലീസിന്റെ ലാത്തി പൊങ്ങിയില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി കണക്കിലെടുത്ത മുഖ്യമന്ത്രി സദാചാരക്കാര്‍ക്കെതിരെ പൊലീസിന്റെ ലാത്തി ഉയരേണ്ടതാണെന്നും പറഞ്ഞു.

മറൈന്‍ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെ ക്രമിനലുകള്‍ അഴിഞ്ഞാടി. കേരളത്തില്‍ വേരില്ലാത്ത കടലാസുസംഘടനയാണ് ശിവസേനയെന്നും പ്രതിപക്ഷം ആരോപിച്ചു. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തെങ്കിലും പാളിച്ച പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്.

ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്ക് പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എസ്‌ഐ വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top