Flash News

ഭാവനയ്ക്ക് ചിങ്ങത്തില്‍ താലികെട്ട്; വിവാഹ നിശ്ചയം കൊച്ചിയില്‍ നടന്നു

March 9, 2017

bhavana-2-830x412മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. മലയാളത്തില്‍ തരംഗമായ മാര്‍ട്ടിന്‍ പ്രക്കാട്ട് – ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായികയെന്നാണ് സൂചന.

ഇവര്‍ ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയ ചടങ്ങ് വളരെ രഹസ്യപൂര്‍വമാണ് നടന്നത്. സിനിമ മേഖലയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മലയാള ചലച്ചിത്രതാരം ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനും തമ്മിലുള്ള പ്രണയബന്ധം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് ഭാവനയുടെ അമ്മ പുഷ്പ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2012 ല്‍ റോമിയോ എന്ന കന്നഡ ചിത്രത്തിനിടെയാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.അച്ഛന്‍ മരിച്ചിട്ട് അധികം ആകാത്തതുകൊണ്ട് ലളിതമായ വിവാഹ നിശ്ചയം ആയിരുന്നു നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. വിവാഹം ചിങ്ങത്തിലുണ്ടാവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ നിശ്ചയത്തിന് മുന്നോടിയായി പരമ്പരാഗത കന്നട ആചാര പ്രകാരമുള്ള ചടങ്ങാണ് ഇന്ന് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 16ഓളം പേര്‍ മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജുവാര്യരും ചടങ്ങിലെത്തിയിരുന്നു. നവീനുമായുള്ള ഭാവനയുടെ വിവാഹം നിശ്ചയിച്ചെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

Bhavana


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top