Flash News

അഞ്ച് സംസ്ഥാനങ്ങളിലും മോഡി പ്രഭാവം മങ്ങിയിട്ടില്ലെന്ന് എക്സിറ്റ് പോള്‍ ഫലം

March 9, 2017

modi-830x412ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലും മോഡി പ്രഭാവം മങ്ങിയില്ല, അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഇന്ത്യ ന്യൂസ്-എംആര്‍സിപോളില്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ബി.ജെ.പി 185 സീറ്റുകളില്‍ ജയിക്കും. എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന് 120 സീറ്റാണ് ലഭിക്കുക. ബി.എസ്.പിക്ക് 90 സീറ്റാണ് പ്രവചിക്കുന്നത്. ഈ കണക്കുകളില്‍ വിശ്വസിക്കുകയാണെങ്കില്‍ യു.പിയില്‍ തൂക്കു മന്ത്രിസഭയാകും നിലവില്‍വരിക. യു.പിയില്‍ ബി.ജെ.പി 190-210 വരെ നേടുമെന്നാണ് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേയില്‍ അവകാശപ്പെടുന്നത്. എസ്.പി- കോണ്‍ഗ്രസ് സഖ്യം 110-130 സീറ്റും ബി.എസ്.പി 57-74 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.

ന്യൂസ് എക്സ്-എംആര്‍സി പ്രവചനം അനുസരിച്ച് യു.പിയില്‍ ബി.ജെ.പി 185 സീറ്റുകള്‍ നേടും. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് 120 സീറ്റുകളും ബി.എസ്.പിക്ക് 90 സീറ്റുകളും മറ്റുള്ളവര്‍ക്ക് 8 സീറ്റുകളും ന്യൂസ് എക്സ്-എംആര്‍സി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും 55 വീതം സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബി.ജെ.പി-എസ്്എഡി സഖ്യത്തിന് വെറും 7 സീറ്റുകള്‍ മാത്രമാണ് ന്യൂസ് എക്സ് പ്രവചിക്കുന്നത്.ടുഡേയ്സ് ചാണക്യ ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് 53 സീറ്റുകള്‍ പ്രവചിക്കുന്നു. 53 സീറ്റില്‍ നിന്ന് 7 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാം. കോണ്‍ഗ്രസിന് ഉത്തരാഖണ്ഡില്‍ 15 സീറ്റുകളാണ് ടുഡേയ്സ് ചാണക്യ നല്‍കുന്നത്. ഇതില്‍ 7 സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്തേക്കാം. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ നാല് സീറ്റ് വരെ ലഭിക്കാം.

ഉത്തരാഖണ്ഡില്‍ ഫോട്ടോ ഫിനിഷാണ് സി വോട്ടര്‍ പ്രവചിക്കുന്നത്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും 32 സീറ്റുകള്‍ വീതം കിട്ടുമെന്ന് സി വോട്ടര്‍ പ്രവചിക്കുന്നു. എബിപി ന്യൂസ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് മുന്‍തുക്കം പ്രവചിക്കുന്നു. മണിപ്പൂരിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. മണിപ്പൂരില്‍ ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വേ ബി.ജെ.പിക്ക് 25-31 സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 17-23. മറ്റുള്ളവര്‍ 9-15.യില്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്. ഗോവയില്‍ ബി.ജെ.പിക്ക് 15-21 സീറ്റുകളും കോണ്‍ഗ്രസിന് 12-18 സീറ്റുകളും പ്രവചിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top