Flash News

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?: ഹൈക്കോടതി

March 9, 2017

jacob_-thomas_-856x412കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി വീണ്ടും. തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തിയന്ത്രം ഇടപാടില്‍ സര്‍ക്കാറിന് 2.67 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ഫെബ്രവരി 16ന് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണിയുടെ അഭ്യര്‍ഥനപ്രകാരം രണ്ടാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നു. ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍ല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേവലം ക്രിമിനല്‍ നടപടി മാത്രമല്ല, ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്ത ക്രിമിനല്‍ വിചാരണയടക്കമുള്ള നടപടികളാണ് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍, റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിക്കാനാകും, എന്ത് നടപടികളാണ് ഇതുവരെ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top