Flash News

മനു മാത്യു – അനുസ്മരണം (ജോണ്‍ ഇളമത)

March 9, 2017, ജോണ്‍ ഇളമത

manu size“ഇന്നലെ ആ മരം വീണു,
ഇലകളെ തഴുകുന്ന കാറ്റില്‍
ഈണം…”

അങ്ങനെ കേട്ടുമറന്ന കവിതാശകലമാണ് എന്‍െറ ഓര്‍മ്മയില്‍ എത്തുന്നത്. ഞാന്‍ പറഞ്ഞുവരുന്നത് ഇന്നലെ അന്തരിച്ച ശ്രീ മനു മാത്യുവിനെപ്പറ്റിയാണ്. ലാനായുടെ ആംരഭകാലം മുതല്‍ അദ്ദേഹം ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിന്‍െറ പ്രതിനിധി, അദ്ദേഹത്തിന്‍െറ ഔദ്യോഗിക ദൗത്യങ്ങളെല്ലാം തീര്‍ത്തു കടന്നുപോയിരിക്കുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

“ലാനാ”, എഴുത്തുകാരെ സൃഷ്ടിക്കുന്ന ഒരേണിയല്ല. എഴുത്തുകാരുടെയും, ആസ്വാദകരുടെയും ഒരു കൂട്ടായ്മ! ഇന്നും ആ സംഘടന അനുസ്യൂതം നടന്നുപോകന്നു. എത്ര കാലമെന്നു ചോദിച്ചാല്‍ ഏതാണ്ട് കുടിയേറ്റ തലമുറയുടെ അവസാനം വരെയാകാം. ഒന്ന് ശ്രദ്ധേയമാണ്, കുടിയേറ്റ മലയാളിക്കിടയിലേക്ക് ഭാഷയുടെയും, സംസ്ക്കാരത്തിന്‍െറയും പ്രകാശം പരത്താന്‍ ‘ലാനാ’യിക്കായിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതി തന്നെ. ആരംഭ കാലങ്ങളിലെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടും ചൂരും നല്‍കിയ കുടിയേറ്റ എഴുത്തുകാര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ തന്നെ ഇന്നത്തെ മാധ്യമ പ്രസ്ഥാനങ്ങളുടെ തായ്‌വേര് എന്ന് അടിവരയിട്ട് ഇവിടെ പ്രസ്താവിക്കട്ടെ.

ശ്രീ മനു മാത്യു ആ കുടുംബത്തിലെ ഒരു വിശഷാതിഥി ആയിരുന്നു. കാര്‍ട്ടൂണിസ്റ്റ്, ചിതകാരന്‍. ഒരു ഗതകാലസ്മരണ പോലെ തൂവലില്‍ പറന്നുപോയ ഒരു വിശിഷ്ഠ കലാകാരന്‍. ജീവിതത്തിന്‍െറ ഒഴുക്കില്‍ ഒരു ദേശാടന പക്ഷിപോലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ചുറ്റിപ്പറന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ഒരു ശ്രേഷ്ഠ കലാകാരന്‍, ലാനായുടെ ആരംഭകാലത്ത് ഇവിടുത്തെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ട്രങ്ക് പെട്ടിയിലിട്ട്, അമേരിക്ക മുഴുവന്‍ ചുമന്നു നടന്ന്, ലാനാ സമ്മേളനങ്ങളില്‍ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ച ആ സ്‌നേഹനിധിക്ക് സ്‌നേഹത്തിന്‍െറ നൂറുനൂറു പുഷ്പങ്ങള്‍. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു ! കുടുംബാംഗങ്ങള്‍ക്ക് സമാധാനം നേരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top