Flash News

സുധീരന്‍ രാജി തന്നോട് ആലോചിച്ചില്ല, പദവി ഏറ്റെടുക്കില്ല- ഉമ്മന്‍ ചാണ്ടി

March 10, 2017

UDF-250x150കൊച്ചി: ആരോഗ്യപരമായ കാരണങ്ങളാൽ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന വി.എം.സുധീരന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് നേതാക്കൾ. സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.

രാജിക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം താന്‍ അറിയിച്ചതായും രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിച്ചത്. സുധീരന്‍ നേതൃനിരകളില്‍ ഇനിയും സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയുടെ പ്രതികരണം. അതേസമയം, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായാണ് സുധീരൻ കെപിസിസി തലപ്പത്തേക്കെത്തിയത്. എന്നാൽ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും സ്‌ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും സുധീരനെ നേതൃത്വമേൽപ്പിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. ഈ അഭിപ്രായ വ്യത്യാസം അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന സമയത്ത് പലപ്പോഴായി മറ നീക്കി പുറത്തുവരികയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താൻ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന സുധീരന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

സുധീരന്‍േറത് നിരാശാജനകമായ തീരുമാനമെന്ന് നേതാക്കള്‍

തിരുവനന്തപുരം: സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത് നിര്‍ഭാഗ്യകരമായെന്ന് എ.കെ ആന്‍റണി പറഞ്ഞു. ഈ രാജി കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. കോഴിക്കോട്ട് താന്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് സുധീരന് ചെറിയ പരിക്കു പറ്റിയത്. വിശ്രമിക്കാന്‍ പറഞ്ഞാണ് ഡല്‍ഹിക്കു പോന്നത്. അപ്പോഴൊന്നും രാജിക്കാര്യം പറഞ്ഞില്ല. പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുത്തതിന്‍െറ കാരണം എന്താണെന്ന് അറിയില്ളെന്നും ആന്‍റണി പറഞ്ഞു.

സുധീരന്‍െറ രാഢാജിവാര്‍ത്ത ടെലിവിഷന്‍ ചാനലുകളില്‍ നിന്നാണ് അറിഞ്ഞതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. രാജി നിരാശജനകമായിപ്പോയി. ഈ സമയത്ത് സുധീരനെപ്പോലൊരാള്‍ രാജിവയ്ക്കുന്നത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് കുര്യന്‍ പറഞ്ഞു. അപ്രതീക്ഷിതമായെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ശക്തമായി പോരാടേണ്ട സാഹചര്യത്തില്‍ സുധീരന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നേനെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീരന്‍ രാജി പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

തല്‍ക്കാലം മാറിനിന്നാല്‍ മതിയെന്ന് ആന്‍റണി പറഞ്ഞു, എന്നിട്ടും സുധീരന്‍ വഴങ്ങിയില്ല

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തുനിന്ന് രാജിവക്കാനുള്ള തീരുമാനം വി.എം സുധീരന്‍ ആദ്യം അറിയിച്ചത് എ.കെ ആന്‍റണിയെയാണ്. പാര്‍ട്ടിയിലെ പ്രതിസന്ധിയില്‍ എന്നും സുധീരനൊപ്പമായിരുന്നു ആന്‍റണി. രാജി വെക്കരുതെന്നും ചികിത്സക്ക് വേണ്ടി തല്‍ക്കാലം മാറിനില്‍ക്കണമെങ്കില്‍ അങ്ങനെ ചെയ്താല്‍ മതിയെന്നും ആന്‍റണി പറഞ്ഞു നോക്കി. എന്നാല്‍ തന്നെ നിര്‍ബന്ധിക്കരുതെന്നായിരുന്നു സുധീരന്‍െറ മറുപടി.

സുധീരന്‍ എ.കെ ആന്‍റണിയോട് ഒഴികെ ഡല്‍ഹിയിലുള്ള മറ്റു നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അറിയിക്കാതെ രാജിവെക്കാന്‍ ഇടയില്ല. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി വിദേശത്ത് ചികിത്സയിലാണ്. കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും പിന്നീടു മാത്രമാണ് വിവരം അറിഞ്ഞതെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top