Flash News

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം; പ്രതികളുടെ എണ്ണം ഇനിയും കൂടും

March 11, 2017

marine-driveകൊച്ചി: മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ഏഴോളം പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന ആരോപണമുയര്‍ന്നെങ്കിലും അതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പരിസരത്തെ റെസിഡന്‍റ്സ് അസോസിയേഷനും പൊലീസിലെ ചിലരും ശിവസേന പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്. ആക്രമത്തെ ന്യായീകരിച്ച് ചിലര്‍ രംഗത്തത്തെിയിരുന്നു.

മറൈന്‍ ഡ്രൈവിലെ ഒരുഭാഗം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് റെസിഡന്‍റ്സ് അസോസിയേഷന്‍ നേരത്തേ ആരോപിച്ചിരുന്നു. പിടികൂടിയവരില്‍ ചിലര്‍ വഴിപോക്കരാണെന്നാണ് പറയുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പത്ര, ചാനല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സഹായം തേടും. സംഭവത്തില്‍ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ടുപേരാണ് റിമാന്‍ഡിലുള്ളത്. ഭീഷണിപ്പെടുത്തല്‍, പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അവഹേളിക്കല്‍ തുടങ്ങിയ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

മറൈന്‍ഡ്രൈവില്‍ രാഷ്ട്രീയ സംഘടനകളുടെയും കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധപരിപാടി നടന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top