Flash News

രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍; ആകാംക്ഷയ്ക്ക് വിരാമമിട്ട് യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരമുറപ്പിച്ചു

March 11, 2017

BJP-CONന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ഇരുസംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തിനു മുകളിലുള്ള സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നിലയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു. മണിപ്പൂരിൽ ബിജെപിക്കാണ് ലീഡ്. ഗോവയിൽ കോണ്‍ഗ്രസാണ് മുന്നിൽ.

ഭരണവിരുദ്ധ തരംഗം വ്യക്തമായി തെളിഞ്ഞുകണ്ട അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്തത് ബിജെപി. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ ബിജെപി ഭരണമുറപ്പിച്ചു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേപ്പോലും അതിശയിക്കുന്ന പ്രകടനത്തോടെയാണ് ഉത്തര്‍പ്രദേശിലും അയല്‍സംസ്ഥാനമായ ഉത്തരാഖണ്ഡിലും ബിജെപി വന്‍ ലീഡോടെ ഭരണമുറപ്പിച്ചത്. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മുന്നൂറോളം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ബിജെപി അധികാരം തിരിച്ചുപിടിക്കുന്നത്. 70 സീറ്റുകള്‍ മാത്രമുള്ള ഉത്തരാഖണ്ഡ!ില്‍ അന്‍പതിലധികം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.

പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യത്തിന്റെ 10 വര്‍ഷത്തെ ഭരണത്തിന് അറുതിവരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന എഎപിക്ക് മൂന്നാം സ്ഥാനം മാത്രമാണുള്ളത്. ഗോവയില്‍ അധികാരം നിലനിര്‍ത്തുമെന്ന് കരുതപ്പെട്ടിരുന്ന ബിജെപിയെ പിന്നിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ അക്കൗണ്ട് തുറക്കാനാകാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല.

ബിജെപിക്ക് ഒരു സീറ്റുപോലുമില്ലാതിരുന്ന മണിപ്പൂരില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ബിജെപി ലീ!ഡു ചെയ്യുകയാണ്. ഇവിടെ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന പ്രവചനങ്ങളെ ശരിവച്ചാണ് അവരുടെ മുന്നേറ്റം. അതേസമയം, മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയ്ക്ക് രാഷ്ട്രീയത്തിലെ കന്നിയങ്കത്തില്‍ കൈപൊള്ളി. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ പോരാട്ടത്തിനിറങ്ങിയ ഇറോം ശര്‍മിളയ്ക്ക് ആകെ 26 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. മാത്രമല്ല, ആകെയുള്ള അഞ്ചു സ്ഥാനാര്‍ഥികളില്‍ അവര്‍ നാലാം സ്ഥാനത്തായിപ്പോയി.

അതേസമയം, അകാലിദള്‍-ബിജെപി സഖ്യം 10 വര്‍ഷമായി ഭരണം കൈയാളിയിരുന്ന പഞ്ചാബില്‍ അധികാരമുറപ്പിക്കാനായത് കോണ്‍ഗ്രസിനും ആശ്വാസമായി. എഎപി മുന്നേറ്റം പ്രവചിക്കപ്പെട്ട ഇവിടെ വന്‍ ലീഡുമായാണ് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന എഎപി, നിലവില്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. അകാലിദള്‍-ബിജെപി സഖ്യമാണ് ഇവിടെ രണ്ടാമതുള്ളത്.

ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഗോവയിലും കോണ്‍ഗ്രസിന്റെ വ്യക്തമായ മുന്നേറ്റം പ്രകടമാണ്. ബിജെപിയേക്കാള്‍ ഇരട്ടിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു ചെയ്യുകയാണ്. അതേസമയം, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഇവിടെ തോറ്റത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. മികച്ച പ്രകടനവുമായി പ്രാദേശിക കക്ഷികളും ഇവിടെ രംഗത്തുണ്ട്.

രാവിലെ എട്ടിനാണു വോട്ടെണ്ണൽ ആരംഭിച്ചത്. പത്തരയോടെ ആദ്യഫലങ്ങൾ പുറത്തുവരും. ഉച്ചയോടെ പൂർണചിത്രം വ്യക്തമാകും. അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ഉത്തര്‍പ്രദേശ്

ആകെ സീറ്റ് – 403. നിലവില്‍ ഭരണം – സമാജ്‌വാദി പാര്‍ട്ടി. ത്രികോണ മല്‍സരം: ബിജെപി X എസ്പി-കോണ്‍ഗ്രസ് സഖ്യം x ബിഎസ്പി

പഞ്ചാബ്

ആകെ സീറ്റ് – 117. ഇപ്പോള്‍ ഭരണം – ശിരോമണി അകാലിദള്‍, ബിജെപി സഖ്യം ത്രികോണ മല്‍സരം: കോണ്‍ഗ്രസ് x ആംആദ്മി പാര്‍ട്ടി x എസ്എഡി – ബിജെപി സഖ്യം.

ഉത്തരാഖണ്ഡ്

ആകെ സീറ്റ് -79. ഇപ്പോള്‍ ഭരണം – കോണ്‍ഗ്രസ് മല്‍സരം: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

മണിപ്പൂര്‍

ആകെ സീറ്റ് – 60. നിലവില്‍ ഭരണം- കോണ്‍ഗ്രസ് മല്‍സരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍

ഗോവ

ആകെ സീറ്റ് -40. ഭരണം – ബിജെപി മല്‍സരം: ബിജെപി x കോണ്‍ഗ്രസ് x എഎപി x എംജിപി സഖ്യം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top