Flash News

യുപിയില്‍ ബിജെപി തരംഗം; കോണ്‍ഗ്രസ്-എസ്പി സഖ്യം തകര്‍ന്നു; മായാവതിയുടെ പൊടിപോലുമില്ല

March 11, 2017

bjp-830x412ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തില്‍ എസ്പി കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോഡിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ കണ്ടതെങ്കില്‍ പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന് കാര്യമായി മുന്നേറാന്‍ കഴിയാത്തതും ആദ്യ മണിക്കൂറില്‍ പ്രകടമായിരുന്നു . ഉത്തരാഖണ്ഡില്‍ തനിച്ച് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധ്യമാകുമെന്ന് ഏറെക്കുറ ഉറപ്പായി.

ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ കനത്ത തിരിച്ചടിയായതോടെ കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ ബഹുദൂരം പിന്നിലായി. ഏറ്റവുമൊടുവില്‍ ഫലം വരുമ്പോള്‍ ബിജെപിക്കു 311 സീറ്റില്‍ മുന്നേറ്റം തുടരുകയാണ്. എസ്.പിക്ക് 51 സീറ്റും ബിഎസ്പിക്ക് 22 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റിലും മുന്നേറാന്‍ കഴിഞ്ഞു.

രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പത്ത് മണിയോടെ ജനവധി ആര്‍ക്ക് അനുകൂലമെന്നതിന്റെ ആദ്യ സൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ അന്തിമചിത്രം തെളിയും. യുപിയില്‍ ബിജെപി ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. യുപിയില്‍ ബിജെപി വ്യക്തമായ മേല്‍കൈ നേടുമെന്നായിരുന്നു ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌ഴ്‌സ് ചാണക്യ, എന്‍ഡിവിടി, ടൈംസ് നൗവിഎംആര്‍ എന്നീ മൂന്ന് എക്‌സിറ്റ് പോളുകളുടെ പ്രവചനം. എസ്പി, കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തും ബിഎസ്പി മൂന്നാം എത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top