Flash News

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പരാജയം

March 11, 2017

3220_LaxmikantParsekar31-830x412പനജി: ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു. മാന്ദ്രേം മണ്ഡലത്തില്‍ 637 വോട്ടിനാണ് തോല്‍വി. കോണ്‍ഗ്രസ് എതിരാളി ദയാനന്ത് സോപ്‌തെയാണ് ഉത്തര ഗോവയിലെ മണ്ഡലത്തില്‍ ജയിച്ചത്.

പര്‍സേക്കറാണ് മുഖ്യമന്ത്രിയെങ്കിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖം മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറായിരുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ഡല്‍ഹിയിലേക്ക് തിരിച്ചതോടെയാണ് പര്‍സേക്കറിന് നറുക്ക് വീണത്. എന്നാല്‍ പരീക്കറിന്റെ സ്വാധീനം ജനങ്ങളിലുണ്ടാക്കാന്‍ ലക്ഷ്മീകാന്ത് പര്‍സേക്കറിന് കഴിഞ്ഞിരുന്നില്ല. തിരിച്ചടി ഭയന്ന് മാന്ദ്രേം മണ്ഡലത്തില്‍ തമ്പടിച്ചായിരുന്നു പര്‍സേക്കറുടെ തെരഞ്ഞെടുപ്പ് പ്രചരണമെല്ലാം.

സംസ്ഥാനത്തെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. 83 ശതമാനം പോളിങ് നടന്ന ഗോവയില്‍ ബിജെപിയുടെ തുടര്‍ഭരണം ഉണ്ടാകുമെന്ന് എല്ലാ സര്‍വേകളും പറയുന്നു. ആംആദ്മിക്ക് നാല് സീറ്റാണ് സീ വോട്ടര്‍ നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് എട്ടും. ടൈംസ് നൗ സര്‍വേയില്‍ ബിജെപിക്ക് 18 സീറ്റും കോണ്‍ഗ്രസ് 15 സീറ്റും നേടും. ആംആദ്മി പാര്‍ട്ടിക്ക് രണ്ട് സീറ്റും പ്രവചിക്കുന്നു.

1961 വരെ പോര്‍ച്ച്ഗീസ് കോളനിയായിരുന്ന ഗോവ 1987ലാണ് സ്വതന്ത്ര സംസ്ഥാനമായത്. കേന്ദ്രഭരണപ്രദേശമായിരുന്നു ഗോവയില്‍ 1963ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രവാദി ഗോമന്തക് അധികാരത്തിലെത്തി. പിന്നീട് 1980 വരെ പാര്‍ട്ടി അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ 80ല്‍ ആദ്യമായി കോണ്‍ഗ്രസ് ഗോവന്‍ ഭരണം പിടിച്ചു. പിന്നീടങ്ങോട്ട് രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്ക് ഇടയിലും കോണ്‍ഗ്രസ് പിടിച്ചുനിന്നും. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ഗോവയില്‍ മനോഹര്‍ പരീക്കറിലൂടെ 2000ലാണ് ബിജെപി താമര വിരിയിച്ചത്. 2005ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലുമെത്തി. ഉപതെരഞ്ഞെടുപ്പിലൂടെ 2005ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് 2007ലും ഭരണം പിടിച്ചു. കോണ്‍ഗ്രസ് പിടിച്ചടക്കിയ ഗോവയില്‍ ബിജെപി തിരിച്ചുവന്നതും 2012ല്‍ പരീക്കറിലൂടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top