Flash News

ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി

March 11, 2017

 

Zemanta Related Posts Thumbnailഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്‌സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്‍- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി.

മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും, മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ മെമ്മോറിയല്‍ സര്‍വീസും Vondel Smith Funeral Home വച്ചു നടത്തപ്പെടും. അതിനുശേഷം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ശവസംസ്കാരത്തിനായി ഭൗതീകശരീരം നാട്ടിലേക്കു കൊണ്ടുപോകും. ഇടമണ്‍-വാകത്താനം (റാന്നി) തബോര്‍ മാര്‍ത്തോമാ പള്ളിയിലെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കാരകര്‍മ്മവും നിര്‍വഹിക്കപ്പെടുകയും ചെയ്യും. തീയതിയും സമയവും ലഭ്യമല്ല.

തോമസ് ഫിലിപ്പ് റാന്നി അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top