Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം; പൊന്നു പിള്ള ചെയര്‍പേഴ്‌സണ്‍, ജെയിംസ് കൂടല്‍ പ്രസിഡന്റ്

March 11, 2017

wmcസ്റ്റാഫോര്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പൊന്നുപിള്ള (ചെയര്‍പേഴ്‌സണ്‍), മാത്യു വൈരമണ്‍, സുരേഷ് പിള്ള (വൈസ് ചെയര്‍മാന്മാര്‍), ജെയിംസ് കൂടല്‍ (പ്രസിഡന്റ്), നൈനാന്‍ വീട്ടിനാല്‍, ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റുമാര്‍), ആന്‍ഡ്രൂ ജേക്കബ് (സെക്രട്ടറി ), ജിന്‍സ് മാത്യു, മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍), സണ്ണി ജോസഫ് (ട്രഷറര്‍), തോമസ് സ്റ്റീഫന്‍ (ജോയിന്റ് ട്രഷറര്‍), ജോയ് ചെഞ്ചേരില്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. ജോര്‍ജ് കാക്കനാട്ട് (അഡ്വൈസറി ബോര്‍ഡ് മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജന്മനാടിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ. കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആംബുലന്‍സ് യൂണിറ്റ് നല്‍കും. നാടിന്റെ തനിമയും സംസ്ക്കാരവും നിലനിര്‍ത്തുന്നതിനുവേണ്ടി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. മലയാളത്തിന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് ലോക മലയാള സമ്മേളനം സംഘടിപ്പിക്കും. മെയ് ആദ്യവാരം വേള്‍ഡ് മലയാളി ഗ്ലോബല്‍ കൌണ്‍സില്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും നടത്തുമെന്നും നിയുക്ത പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്, ഗ്ലോബല്‍ പ്രൊജക്റ്റ് ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ എന്നിവര്‍ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്തിനുവേണ്ടി 1995 ജൂലൈ 3 ന് ന്യൂജേഴ്‌സിയില്‍ തുടക്കും കുറിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് 34 രാജ്യങ്ങളിലായി 48 പ്രൊവിന്‍സുകള്‍ ഉണ്ട്.

image3

കെ. കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുന്ന ആംബുലന്‍സ് യൂണിറ്റിന്റെ സമ്മതപത്രം ഉമ്മന്‍ ചാണ്ടി എറ്റുവാങ്ങുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top