Flash News

ഗൃഹാതുരത്വ ഓര്‍മ്മകളുണര്‍ത്തി ആമയം കുടുംബ സംഗമം

March 11, 2017

0ab34d38-1f61-4f90-9ca6-7c3ea76d418dദുബായ്: മലപ്പുറം ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ആമയം എന്ന ഗ്രാമവാസികളുടെ കുടുംബസംഗമം ദുബായ് മംസാര്‍ പാര്‍ക്കിൽ വെച്ച് ചേര്‍ന്നു. എഴിക്കോട്ടയില്‍ യൂസഫ് സംഗമം ഉദ്‌ഘാടനം ചെയ്തു.

സംഭാഷണം തിരിച്ചു പിടിക്കലാണ് ഇനി നമുക്ക് വേണ്ടതെന്നും വെര്‍ച്വല്‍ ലോകത്ത് സംഭാഷണങ്ങള്‍ നഷ്ടമാകുന്നതായും ഇത്തരം കൂട്ടായ്മകളിലൂടെയേ അത് തിരിച്ചുപിടിക്കാനാകൂ എന്നും പ്രശസ്ത കവിയും ആമയം സ്വദേശി കൂടിയായ കമറുദ്ദീന്‍ ആമയം പറഞ്ഞു.

കഴിഞ്ഞ 37 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദിനെ ആദരിച്ചു. തുടര്‍ന്ന് മുഹമ്മദലി കല്ലൂര്‍മ്മ, ഫൈസല്‍ ബാവ, ഒ. ഷംസുദ്ദീന്‍, മുസ്തഫ തോണിക്കടവില്‍, ഷബീര്‍, നഫീസ്, സമീര്‍ കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ നാടന്‍ കളികള്‍ ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതോടൊപ്പം പുതിയ തലമുറയില്‍ പെട്ട കുട്ടികള്‍ക്ക് നാടന്‍ കളികളെ പരിചയപ്പെടുത്തല്‍ കൂടിയായി. ആവേശോജ്ജ്വലമായ കമ്പവലി മത്സരത്തില്‍ ഫാറൂഖ് ചന്ദനത്തേല്‍ നേതൃത്വം നല്‍കിയ ടീം വിജയിച്ചു.

ബിലാല്‍ പാണക്കാട്, അന്‍ഷാദ്, ബിന്‍ഷാദ്, ഷബീര്‍, നിഷാദ് എന്നിവരും ആമയം പ്രവാസി കൂട്ടായ്മയും പരിപാടിക്ക് നേതൃത്വം നല്‍കി.

3d63d71c-be04-45b7-ab8d-a1c68f77878c 7e5e0903-0f33-4f3f-bf17-abbed67273fa d4de9d4d-25db-46f5-b584-63f4f9a25daa1ae08f21-50ec-4de0-bc3b-f6a54a2c15c1Zemanta Related Posts Thumbnail

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top