Flash News

ബിജെപി ജൈത്രയാത്ര തുടങ്ങി; രാജ്യത്തെ സിംഹഭാഗവും ബിജെപി ഭരണത്തിന്‍ കീഴിലേക്ക് മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

March 11, 2017

modi1-1-830x412ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തിലെത്തിയതോടെ രാജ്യത്തെ സിംഹഭാഗവും ബിജെപി ഭരണത്തിന്‍ കീഴിലേക്ക് മാറും. നിലവില്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നീക്കം മൂലം ജനപിന്തുണ കുറഞ്ഞില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി അനുകൂല കാറ്റ് വീശിയിരിക്കുന്നത്. ഇതു കൂടി കഴിയുന്‌പോള്‍ ഇന്ത്യയിലെ പ്രധാന വലിയ സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരണത്തിന്‍ കീഴിലാകും.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അടക്കം ഇത് ബിജെപിക്ക് വലിയതോതിലുള്ള ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഹരിയാനയിലും രാജസ്ഥാനിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഇവര്‍ അധികാരത്തില്‍ എത്തിയത്. ഇതേ രീതിയില്‍ തന്നെയാണ് യുപിയിലും ഉത്തരാഖണ്ഡിലും ഇപ്പോള്‍ ബിജെപി ഭൂരിപക്ഷം നേടിയത്. പാര്‍ട്ടി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒറ്റക്ക് ഭരിക്കുന്നത്. ഇതിന് പുറമെ ജമ്മു കശ്മീര്‍, നാഗാലാന്റ്, ആന്ധ്ര പ്രദേശ് സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പിന്തുണയോടയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്.

പിളര്‍പ്പും ആഭ്യന്തരപ്രശ്‌നങ്ങളും പ്രതിസന്ധിയിലാക്കിയ സമാജ്വാദിയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ആകെയുള്ള 403 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്‌പോള്‍ 301 സീറ്റുകളിലും ലീഡ് നേടി ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുകയാണ്. 75 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നു കഴിഞ്ഞു.

modi-2വലിയ വിജയത്തിലേക്ക് പാര്‍ട്ടി കുതിക്കുന്‌പോള്‍ പ്രവര്‍ത്തകര്‍ നിറമെറിഞ്ഞും വാദ്യമേളങ്ങളുമായി പ്രകടനം നടത്തിയും ആഹ്‌ളാദത്തിലാണ്. കേവല ഭൂരിപക്ഷത്തേക്കാള്‍ ഒട്ടേറെ സീറ്റുകളില്‍ കൂടി ലീഡ് നേടിയ ബിജെപി പടുകൂറ്റന്‍ വിജയമാണ് നേടുന്നത്.

എസ്പിയുടെ സഖ്യത്തെ നിലംപരിശാക്കിയ ബിജെപി അവരുടെ ലീഡ് നില 73 സീറ്റുകളിലേക്ക് ഒതുക്കി.
ബിഎസ്പിയ്ക്ക് 21 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്. മറ്റുള്ളവര്‍ ഒന്പതു സീറ്റുകളിലേക്ക് ചുരുങ്ങി. ഉത്തര്‍പ്രദേശിലൂടെ അധികാരത്തില്‍ വരുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മദ്ധ്യപ്രദേശ്, ഗുജറാത്ത്, യുപി, ഗുജറാത്ത് എന്നിങ്ങനെ നാലു വലിയ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇതിന് പുറമേ മണിപ്പൂരില്‍ അക്കൗണ്ട് തുറക്കാനും ബിജെപിക്കായി.

ഉത്തര്‍പ്രദേശിന്റെ വിധിയിലൂടെയാണ് ഉത്തരാഖണ്ഡും നീങ്ങുന്നത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ ബിജെപി ആകെയുള്ള 70 സീറ്റുകളില്‍ 52 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് 16 സീറ്റുകളില്‍ മാത്രമേ ലീഡ് നേടാനായുള്ളൂ. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായിരിക്കുന്നത്. പക്ഷേ പഞ്ചാബിലൂടെ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

അകാലിദള്‍-ബിജെപി സഖ്യത്തിനും ആംആദ്മി പാര്‍ട്ടിയ്ക്കും ഇടയില്‍ പെട്ട് അതീജീവനം ദുഷ്‌ക്കരമായിരുന്ന കോണ്‍ഗ്രസ് പഞ്ചാബില്‍ നേടിയെടുത്തത് പുനര്‍ജ്ജീവനായിരുന്നു. ശക്തമായി തിരിച്ചു വന്ന കോണ്‍ഗ്രസ് 117 സീറ്റുകളില്‍ 73 ലും ലീഡ് നേടുകയാണ്. യുപിയില്‍ എസ്പിയ്ക്ക് സംഭവിച്ച വിധി പഞ്ചാബില്‍ അകാലി ദളിനാണ് സംഭവിച്ചത്. ബിജെപിയ്ക്കൊപ്പം മത്സര രംഗത്തുള്ള അവര്‍ക്ക് 19 സീറ്റുകളിലേക്ക് ഇറങ്ങേണ്ടി വന്നപ്പോള്‍ ആംആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top