Flash News

സ്ത്രീകളുടെ കുമ്പസാരം കന്യാസ്ത്രീകളെ ഏല്‍പിക്കണം, ബിഷപ് ഹൗസിന് മുന്നില്‍ ഉപവാസം

March 11, 2017

indulekhaകൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്ന് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്മെന്‍റ് ആവശ്യപ്പെട്ടു. കത്തോലിക്ക പുരോഹിതര്‍ ലൈംഗിക പീഡന കേസുകളില്‍ പ്രതികളാകുന്നതും ശിക്ഷിക്കപ്പെടുന്നതും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാര്‍മികത നഷ്ടമായിരിക്കുകയാണെന്ന് കെ.സി.ആര്‍.എം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഇന്ദുലേഖ ജോസഫ് പറഞ്ഞു.

ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാനും ഇത് ദുരുപയോഗിച്ച് അവിഹിതത്തില്‍ പെടുത്താനും കഴിയുന്ന സൗകര്യമാണ് ക്രിമിനലായ പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ലഭിക്കുന്നതെന്ന് ഇന്ദുലേഖ ആരോപിച്ചു. സ്ത്രീകളുടെ കുമ്പസാര നിര്‍വഹണം കന്യാസ്ത്രീകളെ ഏല്‍പിക്കുന്നില്ലെങ്കില്‍ ഈ മാസം 19 ന് എറണാകുളത്തെ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ ബൈബിള്‍ പാരായണം ചെയ്ത് ഏകദിന സൂചന സത്യഗ്രഹം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച കര്‍ദിനാളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് വനിത കമീഷനെ സമീപിക്കുമെന്നും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇന്ദുലേഖ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top