Flash News

ഗോവയില്‍ കോണ്‍ഗ്രസ് ആം ആദ്മിയെ പൂജ്യത്തില്‍ തളച്ചു

March 12, 2017

punjabപനാജി: ഗോവയില്‍ കോണ്‍ഗ്രസ് 40ല്‍ 17 സീറ്റ് നേടി. ബി.ജെ.പിയെ 13ലും, ആം ആദ്മി പാര്‍ട്ടിയെ വട്ടപ്പൂജ്യത്തിലും കോണ്‍ഗ്രസ് തളച്ചു.

മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിക്ക് (എം.ജി.പി) മൂന്ന് സീറ്റാണ് കിട്ടിയത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്ന് സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും ജയിച്ചു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ തോറ്റു. മാന്‍ഡ്രേം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ദയാനന്ദ് രഘുനാഥ് സോപതെയോട് 7,119 വോട്ടിനായിരുന്നു തോല്‍വി. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ്കോ ഡിസൂസ 6,800ലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് മാപ്പൂസയില്‍ ജയിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ ദിഗമ്പര്‍ കാമത്ത്, ലൂയിസിഞ്ഞൊ ഫലേരിയൊ, പ്രതാപ് സിങ് റാണ, വില്‍ഫ്രഡ് ഡിസൂസ, രവി നായിക് എന്നിവരാണ് ജയമറിഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖര്‍. എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലിമാവൊ ജയിച്ച ബെനൗലിം മണ്ഡലമൊഴികെ ആപ്പിന് രണ്ടാം സ്ഥാനത്തുപോലും എത്താനായില്ല. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എല്‍വിസ് ഗോമസിന് കുങ്കോളിമില്‍, കോണ്‍ഗ്രസിനും സ്വതന്ത്രനും ബി.ജെ.പിക്കും പിറകില്‍ നാലാം സ്ഥാനത്തത്തൊനേ കഴിഞ്ഞുള്ളൂ.

മോദി പ്രഭാവത്തില്‍ തകര്‍ന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും കടത്ത തോല്‍വി രുചിച്ചത് കോണ്‍ഗ്രസ്. യു.പിയില്‍ അഖിലേഷുമായി സഖ്യമുണ്ടാക്കിയിട്ടും രാഹുലും പ്രിയങ്കയും നേരിട്ട് ഇറങ്ങിയിട്ടും കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. കഴിഞ്ഞ തവണ 28 സീറ്റുണ്ടായിരുന്നു. സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്നുനിന്നില്ലായിരുന്നെങ്കില്‍ ഏഴു സീറ്റുപോലും കിട്ടുമായിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ ലോക്സഭ മണ്ഡലങ്ങളായ റായ്ബറേലി, അമത്തേി എന്നിവിടങ്ങളിലും ബി.ജെ.പി തൂത്തുവാരി. പഞ്ചാബിലെ വിജയമാണ് കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഏറ്റവും വലിയ വിജയം.

ക്യാപ്ടന്‍ അമരീന്ദര്‍ സിങ്, നവജ്യോത്സിങ് സിദ്ദു എന്നിവരെ മുന്‍നിരയില്‍ നിര്‍ത്തിയതു വഴിയാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ വഴിയൊരുങ്ങിയത്.

മണിപ്പൂരില്‍ തൂക്കുസഭ, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ തൂക്കുസഭ. 60 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 27 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി 28 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്തി. നാഗാ പീപ്ള്‍സ് ഫ്രണ്ട്, എന്‍.പി.പി എന്നീ പാര്‍ട്ടികള്‍ നാല് സീറ്റുകള്‍ വീതം നേടി. തൃണമൂല്‍ കോണ്‍ഗ്രസ്, എല്‍.ജെ.പി എന്നിവര്‍ ഓരോരിടത്ത് ജയിച്ചപ്പോള്‍ ഒരു സ്വതന്ത്രനും ജയിച്ചു കയറി.

മതേതര കക്ഷികളുടെ സഹായത്തോടെ സര്‍ക്കാറുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. 15 വര്‍ഷത്തെ ഒക്രാം ഇബോബി സിങ്ങിന്‍െറ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമായിരുന്നു മണിപ്പൂരില്‍. ഇതിന് പുറമേ പുതിയ ഏഴു ജില്ലകളുടെ രൂപവത്കരണവും തെരഞ്ഞെടുപ്പിനിടെ വിവാദമുയര്‍ത്തിയിരുന്നു . ഇതത്തേുടര്‍ന്ന് നാഗാ യുനൈറ്റഡ് കൗണ്‍സിലിന്‍െറ (യു.എന്‍.എല്‍) നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക ഉപരോധം മൂലമുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാവാന്‍ കാരണമായി. 2012ല്‍ നടന്ന നിയമ സഭാതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളുണ്ടായിരുന്നു കോണ്‍ഗ്രസിന്. ഏഴു സീറ്റുമായി പ്രതിപക്ഷത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ ഒന്നിലൊതുങ്ങി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നത് 6.82 ശതമാനം വോട്ടുകളായിരുന്നു. അത് 36.3 ശതമാനമായാണ് ഉയര്‍ന്നത്്. കോണ്‍ഗ്രസിന് ലഭിച്ചത് 35.1 ശതമാനമാണ്.

ഇറോം ശര്‍മിളക്ക് ദയനീയ പതനം, രാഷ്ട്രീയം അവസാനിപ്പിക്കുന്നു

ഇംഫാല്‍: മണിപ്പൂരില്‍ ഇറോം ചാനു ശര്‍മിളയെ നോട്ട പോലും തോല്‍പ്പിച്ചു. കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിന് കടുത്ത എതിരാളിയാവുമെന്ന് വിശേഷിപ്പിക്കപ്പെട്ട ശര്‍മിളക്ക് തൗബാല്‍ മണ്ഡലത്തില്‍ കിട്ടിയത് വെറും 90 വോട്ട്. നോട്ട (143) പോലും മുന്നില്‍ കടന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച ഡോ. അകോജൈം മംഗ്ളംജാവോ സിങ് (66) മാത്രമാണ് പിറകിലുള്ളത്. ഇബോബി സിങ് 18,649 വോട്ടുമായി ബഹുദൂരം മുന്നിലത്തെിയപ്പോള്‍ ബി.ജെ.പിയുടെ ലൈതന്‍തം ബസന്ത സിങ് (8179) ആണ് രണ്ടാമത്. ഐ.ഐ.ടി.സിയുടെ ലൈഷങ്തം സുരേഷ് സിങ്ങിന് 143 വോട്ട് കിട്ടി.

രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച ഇറോം ശര്‍മിള ജീവിതത്തില്‍ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്നും വ്യക്തമാക്കി. ഇതോടെ അവര്‍ രൂപംനല്‍കിയ പീപ്ള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) പാര്‍ട്ടിയുടെയും ഭാവി അനിശ്ചിതത്വത്തിലായി. തൗബാല്‍ അടക്കം മൂന്നു സീറ്റുകളിലാണ് പി.ആര്‍.ജെ.എ മത്സരിച്ചിരുന്നത്. സി.പി.എം, സി.പി.ഐ, ജെ.ഡി.യു, എ.എ.പി എന്നിവയടക്കം ആറു പാര്‍ട്ടികളുടെ കൂട്ടായ്മയായ എല്‍.ഡി.എഫിന്‍െറ പിന്തുണയുണ്ടായിട്ടും എല്ലായിടത്തും പരാജയം കനത്തതായിരുന്നു. ശര്‍മിളയുടെ രാഷ്ട്രീയപ്രവേശനത്തോട് മിക്ക പാര്‍ട്ടികളും പ്രതികൂല നിലപാടായിരുന്നു തുടക്കത്തിലേ സ്വീകരിച്ചിരുന്നത്. സമരകാലത്ത് ഉറച്ച പിന്തുണ നല്‍കിയിരുന്ന വനിത ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പും തിരിച്ചടിയായി. ശര്‍മിള രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചയുടന്‍ ഈ വിഭാഗം എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്നു.

യു.പി മുഖ്യമന്ത്രിയാകാന്‍ മൗര്യയും ശര്‍മയും; തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രിയാകാന്‍ ലഖ്നോ മേയര്‍ ദിനേശ് ശര്‍മയും കേശവ് പ്രസാദ് മൗര്യയും. കേന്ദ്ര ആഭ്യന്തരമന്ത്രി വരെയുള്ളവരുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ലഖ്നോ മേയറായ 53കാരന്‍ ദിനേശ് ശര്‍മയുടെ പേരാണ് ഫലപ്രഖ്യാപനത്തിനുശേഷം ഉയര്‍ന്നുകേള്‍ക്കുന്നവയിലൊന്ന്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ശര്‍മയുടെ വീടിനുപുറത്ത് അനുയായികള്‍ ഭാവി മുഖ്യമന്ത്രിയെന്ന നിലയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ശര്‍മ ലഖ്നോ സര്‍വകലാശാലയില്‍ കോമേഴ്സ് വിഭാഗത്തില്‍ പ്രഫസറാണ്. ഒ.ബി.സിക്കാരനായ കേശവ് പ്രസാദ് മൗര്യയെ ബി.ജെ.പി പ്രസിഡന്‍റാക്കിയ സ്ഥിതിക്ക് ബ്രാഹ്മണനായ ശര്‍മയെ മുഖ്യമന്ത്രിയാക്കി ജാതി സമവാക്യം ഒപ്പിക്കുമെന്ന പ്രചാരണവും ഇദ്ദേഹത്തെ പിന്തുണക്കുന്നവര്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വയമുയര്‍ത്തിക്കാണിക്കുന്ന യോഗി ആദിത്യനാഥാണ് രണ്ടാമത്തെയാള്‍. താന്‍ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്ന് സ്വയം പ്രസ്താവിച്ച അദ്ദേഹമിപ്പോള്‍ പറയുന്നത് ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് ഇക്കാര്യം തീരുമാനിക്കുമെന്നാണ്. ഗോരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയാണ് 46കാരനും എം.പിയുമായ യോഗി.

ബി.ജെ.പി വോട്ട് നേടിയത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച്: അഖിലേഷ്

ലഖ്നോ: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വോട്ട് നേടിയതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തെക്കുറിച്ച് ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച ആരോപണങ്ങളെ അഖിലേഷും പിന്തുണച്ചു. ജനാധിപത്യത്തില്‍ വോട്ട് കിട്ടുന്നത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത് വഴിയല്ല, തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആണെന്നാണ് തോന്നുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്‍െറ എല്ലാ റാലികളിലും വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ഇത്തരമൊരു പരാജയം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അടുത്ത സര്‍ക്കാര്‍ എസ്.പി സര്‍ക്കാറിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങള്‍ക്ക് തന്‍െറ എക്സ്പ്രസ്വേ ഇഷ്ടമായിട്ടുണ്ടാകില്ല. അവര്‍ ബുള്ളറ്റ് ട്രെയിനിനാണ് വോട്ട് ചെയ്തത്.

ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ മന്ത്രിസഭായോഗത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയാല്‍ സന്തോഷമാകും. വോട്ടുയന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top