Flash News

യു.എസ്. സതേണ്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പ്രീത് ഭരാരേ അടക്കം 46 അറ്റോര്‍ണിമാരുടെ രാജി ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രം‌പ്

March 12, 2017

preetവാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനും അമേരിക്കയില്‍ അറിയപ്പെടുന്ന അറ്റോര്‍ണി പ്രീത് ഭരാര അടക്കം 46 അറ്റോര്‍ണിമാരോട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണകൂടം രാജി ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നിയമിച്ച അറ്റോണിമാരോടാണ് രാജി ആവശ്യപ്പെട്ടത്. 2009ലാണ് ഭരാരയെ ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി നിയമിച്ചത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ട്രംപിനെ ഭരാര സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഭരാരയോട് സ്ഥാനത്ത് തുടരാന്‍ ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍, രാജിവെക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഭരാരയെ സംബന്ധിച്ച് വൈറ്റ് ഹൗസും നീതിന്യായ വകുപ്പും പ്രതികരിച്ചിട്ടില്ല. ഭരാരയുടെ രാജി ആവശ്യം തന്നെ അസ്വസ്ഥനാക്കിയതായി ന്യൂയോര്‍ക്ക് സെനറ്റര്‍ ചാള്‍സ് ഷൂമര്‍ പറഞ്ഞു. പുതിയ അറ്റോര്‍ണി ജനറല്‍മാരെ നിയോഗിക്കുകയോ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യുന്നതിനു മുമ്പേ അറ്റോര്‍ണിമാരെ പിരിച്ചുവിടുന്നതിലൂടെ നിലവിലുള്ള അന്വേഷണങ്ങളെയും നീതിന്യായവകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെയും ട്രംപ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 93 ആറ്റോര്‍ണിമാരെയായിരുന്നു ഒബാമ നിയമിച്ചത്.

ഇവരില്‍ പലരും നേരത്തേ രാജിവെച്ചിരുന്നു. എന്നാല്‍, ട്രംപ് ഭരണകൂടത്തില്‍ ആദ്യ ആഴ്ച തുടര്‍ന്ന 46 അറ്റോര്‍ണിമാരോട് രാജിവെക്കാന്‍ യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെടുകയായിരുന്നു. സാധാരണയുള്ള പരിവര്‍ത്തനത്തിന്‍െറ ഭാഗമായാണ് നടപടിയെന്ന് നീതിന്യായ വകുപ്പ് വക്താവ് സാറ ഇസ്ഗര്‍ ഫ്ളോര്‍സ് പറഞ്ഞു. മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ള്യു. ബുഷും ബില്‍ ക്ളിന്‍റനും സമാന നീക്കം നടത്തിയിരുന്നതായി നടപടിയെ വിമര്‍ശിച്ച് ഫ്ളോര്‍സ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top