Flash News

2022ഓടെ പുതിയ ഇന്ത്യ യാഥാര്‍ഥ്യമാകുമെന്ന് നരേന്ദ്രമോദി

March 12, 2017

modi-75913ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ ചരിത്ര വിജയങ്ങളെ, ‘നവഭാരതത്തിന്റെ ഉദയ’മായി അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ഇതു നവഭാരതത്തിന്റെ ഉദയമാണെന്ന് അഭിപ്രായപ്പെട്ട് മോദി രംഗത്തെത്തിയത്. 2022ഓടെ പുതിയ ഇന്ത്യ യാഥാര്‍ഥ്യമാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

125 കോടി ജനങ്ങളുടെ ശക്തിയും കഴിവും പ്രയോജനപ്പെടുത്തിയുള്ള പുതിയ ഇന്ത്യ ഉയരുകയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും, മഹാത്മ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഡോ. ബാബാസാഹിബ് അംബേദ്കറിന്റെയും അഭിമാനമുയര്‍ത്തുന്ന പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ആ ശ്രമത്തില്‍ എല്ലാ പൗരന്മാരും അണിചേരണമെന്നും നിര്‍ദേശങ്ങള്‍ തന്‍െറ മൊബൈല്‍ ആപ് വഴി സമര്‍പ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സമാനമായ ആഹ്വാനം അദ്ദേഹം സ്വന്തം വെബ്സൈറ്റിലും നടത്തി. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടുകളും ഐക്യവും സാഹോദര്യവും സാമാനവുമൊക്കെയാണ് അത് സാധ്യമാക്കിയത്. കരിമ്പണവും അഴിമതിയും തീവ്രവാദവും ഇല്ലാത്ത ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെ വികസനോന്മുഖ പ്രകടനത്തിനും സാധാരണക്കാര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top