Flash News

പഞ്ചാബില്‍ അമരീന്ദറിന്‍െറ സത്യപ്രതിജ്ഞ 16ന്, പ്രതികാര രാഷ്ട്രീയമില്ല

March 12, 2017

amarinder-singhചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദ സിംഗ് ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ രാജിവെച്ചു. നിയമസഭ പിരിച്ചുവിടാനും ശിപാര്‍ശ ചെയ്തു. ഇതിന് പിന്നാലെ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു. തന്‍െറ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും.

തിരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നുവെന്നും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരും നിലകൊള്ളുമെന്ന് ഉറപ്പു നല്‍കിയെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. വിജയത്തില്‍ അഭിനന്ദിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിളിച്ചിരുന്നു. പ്രതികാര രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഭരണഘടനയും ചട്ടങ്ങളും പരിശോധിച്ചുമാത്രമേ പ്രതിപക്ഷ നേതാവിന്റെ കാര്യം തീരുമാനിക്കൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷനേതാവ് സ്ഥാനം അനുവദിക്കാത്തതിന് പഞ്ചാബ് നിയമസഭയില്‍ തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റ് തൂത്തുവാരിയാണ് അധികാരത്തിലെത്തിയത്. 20 സീറ്റ് കിട്ടിയ ആംആദ്മി പാര്‍ട്ടിയാണ് പ്രതിപക്ഷത്തെ വലിയ കക്ഷി. അകാലിദളിന് 15 സീറ്റ് മാത്രമേയുള്ളു. ലോക്‌സഭയില്‍ 44 സീറ്റോടെ പ്രതിപക്ഷത്തെ വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചാബില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

സഭയുടെ ആകെ അംഗസംഖ്യയുടെ പത്തുശതമാനമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാന്‍ കഴിയൂ എന്നാണ് വ്യവസ്ഥ. പഞ്ചാബ് നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഇരുപത് സീറ്റ് ഉള്ളതിനാല്‍ പ്രതിപക്ഷനേതൃപദവി ആവശ്യപ്പെടാന്‍ അവകാശമുണ്ട്. അതുകൊണ്ടുതന്നെ അമരീന്ദര്‍ സിംഗിന്റെ നിലപാടിന്റെ പ്രായോഗികതയില്‍ സംശയമുയര്‍ന്നുകഴിഞ്ഞു. അഞ്ചുവട്ടം മുഖ്യമന്ത്രിയായിട്ടുള്ള 89കാരനായ പ്രകാശ് സിങ് ബാദല്‍ ലാംബി മണ്ഡലത്തില്‍നിന്ന് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമരീന്ദര്‍ സിങ്ങിനെയാണ് ലാംബിയില്‍ ബാദല്‍ പരാജയപ്പെടുത്തിയത്.

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. ലഹരിമരുന്ന് പ്രശ്‌നം നിയന്ത്രിക്കലും ഹരിയാനയുമായുള്ള നദീജലതര്‍ക്കവുമാണ് ആദ്യം പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളെന്നും അദ്ദേഹം ച!ണ്ഡിഗഡില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top