Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

മണിപ്പൂരില്‍ സ്വതന്ത്ര എം.എല്‍.എയെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്

March 12, 2017

randeep-surjewalaഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ തൂക്കുമന്ത്രിസഭ വന്നതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ മണിപ്പുരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ‘അടി’ തുടങ്ങി. മണിപ്പൂരില്‍ സ്വതന്ത്രനായി നിന്നു വിജയിച്ച ഒരേയൊരു എംഎല്‍എയെ ബിജെപിക്കാര്‍ ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് ‘തട്ടിക്കൊണ്ടു’ പോയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഇതിനായി അധികാര ദുര്‍വിനിയോഗം നടത്തി സിഐഎസ്എഫിനെയും വിമാനത്താവള അധികൃതരെയും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചതായും സുര്‍ജേവാല ട്വിറ്ററില്‍ ആരോപിച്ചു.

ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയതോടെ, മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎല്‍എയെ ബിജെപിക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന സുര്‍ജേവാലയുടെ ഗുരുതര ആരോപണം. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇംഫാല്‍ വിമാനത്താവള അധികൃതരുടെയും വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെയും സഹായത്തോടെ സ്വതന്ത്ര എംഎല്‍എയായ ആസാബുദ്ദീനെ ബിജെപിക്കാര്‍ കൊല്‍ക്കത്തയിലേക്കു കടത്തിയെന്ന് സുര്‍ജേവാല ആരോപിച്ചു. ജനാധിപത്യത്തെ വഴിതിരിച്ചുവിടുന്ന അത്യന്ത്രം അപകടകരമായ ‘കളി’യാണ് മോദി സര്‍ക്കാരിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന നാസറിനൊപ്പം ഗുവാഹത്തിയില്‍നിന്നും ഇംഫാലില്‍ വന്നിറങ്ങിയ ആസാബുദ്ദീനെ, വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് കൊല്‍ക്കത്തയിലേക്കു കൊണ്ടുപോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

15 വര്‍ഷമായി സംസ്ഥാന ഭരണം കയ്യാളുന്ന കോണ്‍ഗ്രസും, ചരിത്രത്തിലാദ്യമായി ഇവിടെ 21 സീറ്റു നേടിയ ബിജെപിയും മണിപ്പുരില്‍ ഭരണം പിടിക്കാനുള്ള തത്രപ്പാടിലാണ്. 28 സീറ്റുള്ള കോണ്‍ഗ്രസാണ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ എന്തുവിലകൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സാന്നിധ്യമായ പ്രാദേശിക കക്ഷികളുമായി ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിവരികയാണ്. മണിപ്പൂരിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ഇവിടെ നേതൃത്വം നല്‍കുന്നത്. ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു.

60 അംഗ സഭയില്‍ 28 സീറ്റു കരസ്ഥമാക്കിയ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണകൂടി വരുന്നതോടെ ബിജെപിക്കാണ് സാധ്യത. 31 സീറ്റാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. 21 സീറ്റു നേടിയ ബിജെപിയും സഖ്യകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി. ബിജെപിയുടെ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു നാലു സീറ്റുണ്ട്. നാലു സീറ്റുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ തുണച്ചേക്കും. ഒരു സീറ്റു നേടിയ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top