Flash News

പള്‍സര്‍ സുനി – സിനിമാക്കാരുടെ പെയ്ഡ് ഗുണ്ട; നടിയെ ആക്രമിച്ചതിന്റെ ചുരുളഴിച്ച് പല്ലിശ്ശേരി

March 13, 2017

pulsur sizeതിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. മംഗളത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ നിന്നു പുറത്തിറങ്ങുന്ന സിനിമാമംഗളത്തിന്റെ എഡിറ്ററായ പല്ലിശേരിയെഴുതിയ ലേഖനത്തിലാണ് പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ പ്രതികൂട്ടിലാക്കുന്നതാണ് പുതിയ ലേഖനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം എല്ലാ അര്‍ത്ഥത്ഥത്തിലും അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പല്ലിശേരി സമര്‍ത്ഥിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും പടവും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതില്‍ പള്‍സര്‍ സുനിയേയും ദിപീലിനേയും ബന്ധിപ്പിക്കുന്ന ഭാഗമാണ് കേരളത്തില്‍ ഭൂകമ്പത്തിന് വഴിയൊരുക്കുന്നത്. പള്‍സര്‍ സുനിയുടെ ബന്ധുവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. സിനിമ ലോകവുമായി അടുത്ത ബന്ധമാണോ പള്‍സര്‍ സുനിക്ക് എന്ന ചോദ്യത്തോടാണ് ഈ സൂചനകളുള്ള ഉത്തരം കിട്ടിയതെന്ന് പല്ലിശ്ശേരി കുറിക്കുന്നു.

കൂടുതല്‍ കാര്യം എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ നടന്‍ ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ്. നല്ല യജമാനനായിട്ടാണ് സുനില്‍കുമാര്‍ ദിലീപിനെ കണ്ടിരുന്നത്. പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്നു പറഞ്ഞാല്‍ ജോലി ഏല്‍പ്പിക്കുന്നവരുടെ താല്‍പ്പര്യം മാത്രം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട പല്ലിശേരി കുറിക്കുന്നു. നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ മൂന്ന് സ്ഥലത്തുണ്ട്. എല്ലാം കഴിഞ്ഞ ശേഷം പ്രതി സന്തോഷത്തോടെ ഫോണ്‍ ചെയ്തതും ഭംഗിയായി കലാശിച്ചെന്നും പറഞ്ഞത് ആരോടാണ്? ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആദ്യം കൈമാറിയത് രക്ഷകനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രക്ഷകന്റെ കൈയില്‍ ഇരയുടെ ദൃശ്യങ്ങള്‍ ഭദ്രമാണ്. ദൃശ്യങ്ങളുപയോഗിച്ച് പലരും കാശുണ്ടാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാക്കാതെ ഇതെല്ലാം കണ്ടെത്തണമെന്നാണ് പല്ലിശേരിയുടെ ആവശ്യം. പ്രതികളുടെ അറസ്റ്റ് നാടകമാണെന്നും ഉന്നതര്‍ അറിഞ്ഞുള്ള തിരക്കഥാ രചനായാണ് നടന്നതെന്നും പല്ലിശ്ശേരി വിശദീകരിക്കുന്നു.

suni-bhavana1-830x412-680x338പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എല്ലാം പുറത്തുവരുമെന്നും വിശദീകരിക്കുന്നു.പള്‍സര്‍ സുനിയെ രക്ഷകന്‍ കൈവിടില്ലെന്നും പല്ലേശ്ശേരി പറയുന്നു. കൈവിട്ടാല്‍ രേഖകളുമായി പള്‍സറിന്റെ ആളുകള്‍ പുറത്തുണ്ട്. അവ മാധ്യമങ്ങള്‍ക്ക് കിട്ടും. അതുകൊണ്ട് നടിയുടെ കേസ് പുലിവാല് പിടിച്ചിരിക്കുകയാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ഇരുട്ടാണെന്ന് പറഞ്ഞ് കണ്ണടച്ചവര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിന്റെ പങ്ക് പലരീതിയില്‍ പലര്‍ക്കും കിട്ടി. ഇരയുടെ അമ്മയുമായി സംസാരിച്ചത് ഭാഗ്യലക്ഷ്മി പുറത്തു പറഞ്ഞപ്പോള്‍ ഇരയുടെ സഹോദരന്‍ ഉടന്‍ അതെല്ലാം നിഷേധിച്ചു. ഇതില്‍ ദുരൂഹതകാണുകയാണ് പല്ലിശ്ശേരി. സിനിമാ രംഗത്ത് കാലുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇരയുടെ സഹോദരന്‍ ഡേറ്റ് നല്‍കിയും നിര്‍മ്മാതാവിനെ നല്‍കിയുമെല്ലാം സഹായിക്കാന്‍ ആളുകളുണ്ടെന്ന് പല്ലിശ്ശേരി കുറിക്കുന്നു.

എന്നാല്‍ മഞ്ജു വാര്യരും ഭാഗ്യലക്ഷ്മിയും സംയുക്താ വര്‍മ്മയും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും ഇരയ്ക്ക് പിന്തുണയുമായി ഇപ്പോഴുമുണ്ട്. താര സംഘടനയായ അമ്മ ഇരയെ സംരക്ഷിക്കാനോ നീതി നല്‍കാനോ ഉള്ള ശ്രമം നടത്തിയില്ലെന്ന പരാതി സജീവാണ്. പള്‍സര്‍ സുനിയുടെ കരാള ഹസ്തത്തില്‍പ്പെട്ട നിരവധി നടിമാരും നടന്മാരുമുണ്ട്. പലരുടേയും സ്ത്രീപുരുഷ ബന്ധങ്ങളുടെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടേയും കൂട്ടാളികളുടേയും കൈവശമുണ്ട്. ഈ സാഹചര്യത്തില്‍ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടിയെ ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കണം. അല്ലാത്ത പക്ഷം ഒന്നും തെളിയില്ലെന്നാണ് പല്ലിശേരി വിശദീകരിക്കുന്നത്.

അതേസമയം, കേസില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നടിയെ ഉപദ്രവിച്ച സമയത്ത് മണികണ്ഠനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സ്വന്തം താല്‍പര്യപ്രകാരം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായാണ് ആക്രമിച്ചതെന്നുമാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഈ മൊഴിയുമായി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

ഇതിനിടെ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കെതിരായ ഗൂഢാലോചനയാണ് നടന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതിനിടെയാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടുമെത്തുന്നത്.

കഴിഞ്ഞ ലക്കം സിനിമാമംഗളത്തില്‍ പല്ലിശേരി എഴുതിയ ലേഖനവും വന്‍വിവാദമായിരുന്നു. പള്‍സറിന് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കി എന്നായിരുന്നു പല്ലിശേരി തുറന്ന് എഴുതിയത്. ഇത് വന്‍ വിവാദമായിരുന്നു.

കഴിഞ്ഞ ലക്കം സിനിമാമംഗളത്തില്‍ പല്ലിശേരി ഏഴുതിയ ലേഖനത്തിന്റെ പ്രധാനഭാഗങ്ങള്‍:

1973 ആണ് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന സിനിമ റിലീസ് ചെയ്തത്. എം.ജി. സോമന്‍ നായകനായും ജയഭാരതി നായികയായും അഭിനയിച്ച ആ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തും പത്മതീര്‍ത്ഥക്കുളത്തിലുമാണ് നടന്നത്.

പത്മതീര്‍ത്ഥക്കുളത്തില്‍ കുളികഴിഞ്ഞ് ഈറന്‍ വേഷത്തോടെ ജയഭാരതി കുളിച്ചുകയറി വരുന്ന ദൃശ്യമാണ് ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിച്ച് ആക്‌ഷന്‍ പറഞ്ഞു. ആ സമയത്ത് ഒരു ചെറുപ്പക്കാരന്‍ വഴിമുടക്കിയായിവന്നു. താനൊരു നിര്‍മ്മാതാവാണെന്നും ജയഭാരതിയെ നായികയാക്കാനാണ് ആഗ്രഹമെന്നും മറ്റും പറഞ്ഞ് അടുത്തുകൂടി. അയാളുടെ പെരുമാറ്റം മനഃപൂര്‍വ്വമാണെന്നു മനസ്സിലാക്കിയപ്പോള്‍ ചെറുപ്പക്കാരനെ കൈകാര്യം ചെയ്തു ഷൂട്ടിംഗ് പുനരാരംഭിച്ചു.

ജയഭാരതി കുളിക്കാന്‍ പത്മതീര്‍ത്ഥക്കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ ചെറുപ്പക്കാരനും ഏതാനും സുഹൃത്തുക്കളും കുളത്തിലേക്ക് എടുത്തുചാടി. അതില്‍ ഒരുവന്‍ ക്രിസ്ത്യാനിയായിരുന്നു. കുളത്തില്‍ അശുദ്ധി വന്നെന്നും ശുദ്ധികലശം നടത്തണമെന്നും ക്ഷേത്രാധികൃതര്‍ പി.എന്‍. മേനോനോടു പറഞ്ഞു. എന്നാല്‍ മേനോന്‍ സമ്മതിച്ചില്ല. ഒടുവില്‍ മലയാറ്റൂര്‍ രാമകൃഷ്ണനെ വിളിച്ചു. ഐ.എ.എസ്സുകാരനും കമ്മ്യൂണിസ്റ്റുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മലയാറ്റൂര്‍ ഇടപെട്ടപ്പോള്‍ എല്ലാം മാറി. ഒരു രൂപപോലുംകൊടുക്കാതെ, ശുദ്ധികലശം നടത്താതെ സജീവമായി ചിത്രീകരിച്ചു.

ഒരു സാധാരണ സംഭവമായിട്ടാണ് പലര്‍ക്കും അത് തോന്നിയത്. എന്നാല്‍ സത്യമതല്ല. ജയഭാരതി എന്ന നടി വളര്‍ന്നുവരാതിരിക്കാന്‍ വേണ്ടി മറ്റൊരു സൂപ്പര്‍ നായിക നടി കളിച്ച കളിയായിരുന്നു. നടിക്കു കൂട്ടായി സൂപ്പര്‍സ്റ്റാറായിരുന്ന നായകനടനും ഉണ്ടായിരുന്നു.

ഇത്തരം സംഭവങ്ങള്‍ പലപ്പോഴും മലയാളസിനിമയില്‍ അരങ്ങേറാറുണ്ട്. അത്തരം സംഭവങ്ങള്‍ 2016-ലും 2017-ലും സിനിമാരംഗത്തു സംഭവിച്ചു.

hhhh_3ഈയിടെ ഒരു ബഹുഭാഷാ നായിക നടി ഹണി ഒഴുക്കിയ സിനിമയില്‍ അഭിനയിക്കാന്‍ ഗോവയിലേക്കു പോയി. ഗോവയിലേക്കു പോയ കാറിന്റെ ഡ്രൈവര്‍ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുമുഖനായ ചെറുപ്പക്കാരനായിരുന്നു. സിനിമാക്കാര്‍ക്കു വേണ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍. നടീനടന്മാരുടെ ഇഷ്ടമറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍. കഞ്ചാവ് വേണ്ടവര്‍ക്ക് അതുകൊടുക്കും. ഗുണ്ടാപ്പണി ചെയ്യേണ്ടവര്‍ക്കും അങ്ങനെയും ചെയ്യും. ആരെയെങ്കിലും തട്ടിക്കൊണ്ടു വരണമെങ്കില്‍ അതിനും തയാര്‍. അതുകൊണ്ട് സിനിമാരംഗത്തെ എല്ലാത്തരം കഥകളും പള്‍സര്‍ സുനിലിനു മനഃപാഠമാണ്. പള്‍സര്‍ സുനിയുടെ പേരില്‍ ധാരാളം ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും സിനിമാക്കാരുടെ പ്രിയ ചങ്ങാതിയായി പള്‍സര്‍ സുനി മാറി.

പണമുണ്ടാക്കാനുള്ള എളുപ്പ വഴിയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍, സംഘം ചേര്‍ന്ന് ബലാല്‍ക്കാരം, ബലാല്‍ക്കാരം ചെയ്യുന്നത് ഷൂട്ട് ചെയ്ത് അത് ഇരയെ കാണിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങളും കോടികളും വാങ്ങുന്നത് ഹോബിയാക്കി മാറ്റി. പല നടീനടന്മാരെയും അവരുടെ ദൗര്‍ബല്യം മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക മിടുക്കുതന്നെ പള്‍സര്‍ സുനിക്കുണ്ടായിരുന്നു.

ഈയിടെ പല സംഭവങ്ങളും നടന്നു. ആ സംഭവങ്ങളില്‍ പലതിലും പള്‍സര്‍ സുനിയുടെ പങ്ക് വലുതായിരുന്നു. എന്നാല്‍ പല നടികളും നടന്മാരും അത് തുറന്നു പറയുകയോ പരാതി പറയുകയോ ചെയ്തില്ല.

ഇത്തരം കാര്യങ്ങള്‍ക്ക് നല്ലൊരു സംഘംതന്നെ സുനിലിനുണ്ട്. അവര്‍ വേണ്ട രീതിയില്‍ എല്ലാം കൈകാര്യം ചെയ്യും. അങ്ങനെ ഒരേസമയം സിനിമാക്കാരുടെ വിശ്വസ്തനും ചതിയനുമാകാന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നു. പണം ഉണ്ടാക്കുന്നതില്‍ അതീവ മിടുക്കു കാണിച്ചിരുന്ന സുലിന് ഏറ്റവും എളുപ്പം നിറഞ്ഞ ജോലി ഗുണ്ടായിസവും തട്ടിക്കൊണ്ടു പോകലുമാണ്. ലഹരി വില്പനയുമായിരുന്നു. ഈയിടെ പള്‍സര്‍ സുനില്‍ ഓര്‍ക്കാപ്പുറത്ത് ഒരു കുടുക്കില്‍ പെട്ടു.

തൃശൂരില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവിടെനിന്നും ഒരു നായികനടിയെ എറണാകുളത്തെ ലാല്‍ മീഡിയായില്‍ ഡബ്ബിംഗിനായി കൊണ്ടുപോകാന്‍ കാര്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ കാത്തുനിന്നു. തൃശൂരിലെ ഷൂട്ടിംഗിനിടയില്‍ രാത്രി ഇരയെയുംകൊണ്ട് മാര്‍ട്ടിന്‍ എറണാകുളത്തേക്കു തിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മാര്‍ട്ടിന്‍ മൊബൈലില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ദേശീയപാതയില്‍ ഇര സഞ്ചരിച്ചിരുന്ന കാറിനെ എയര്‍പോര്‍ട്ട് കവല കഴിഞ്ഞപ്പോള്‍ പിന്നില്‍നിന്നും വന്ന ഒരു ട്രാവലര്‍ കാറിന്റെ കുറുകെ നിര്‍ത്തി തടഞ്ഞു.

ഡ്രൈവര്‍ മാര്‍ട്ടിനെ ട്രാവലറില്‍ ഉണ്ടായിരുന്നവര്‍ മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് ഡ്രൈവിംഗ് സീറ്റില്‍നിന്നും മാറ്റി. പിന്നീട് ട്രാവലറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി കയറി. അതിക്രമിച്ച് കാറില്‍ കയറിയ ഒരാളാണ് പിന്നീട് കാര്‍ ഓടിച്ചത്. മുഖംമൂടി ധരിച്ചവരില്‍ ഒരാളുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോഴാണ് ഇരയ്ക്ക് ആളെ മനസ്സിലായത്. നീയാണോടാ സുനില്‍ എന്നു ചോദിച്ചു ഇര. അവര്‍ തമാശയ്ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആദ്യം മനസ്സിലാക്കിയ ഇരയോട് പള്‍സര്‍ സുനി പറഞ്ഞു ഇനി എന്തായാലും ഒന്നും മറച്ചുവയ്ക്കുന്നില്ല. ഇത് ഒരു ക്വട്ടേഷന്‍ ആണ്. ഞങ്ങളോട് സഹകരിക്കണം എന്നു പറഞ്ഞപ്പോഴാണ് ഇര ഞെട്ടിയത്. കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു പോകുന്നതറിഞ്ഞ് ഇര നിലവിളിക്കാന്‍ ശ്രമിച്ചു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി ലഹരിമരുന്നു കുത്തിവച്ച് അവിടെയുള്ളവര്‍ മേയും എന്നുപറഞ്ഞപ്പോള്‍ ഇരയ്ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. പിന്നീട് എഴുതാന്‍ പറ്റാത്ത സംഭവമാണ് നടന്നത്. ഒടുവില്‍ അവര്‍ ഒരു ബ്ലൂഫിലിം ചിത്രീകരിക്കുന്നതുപോലെ എല്ലാം എടുത്തു.

അര്‍ദ്ധരാത്രിയോടെ പകമുകള്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയും സംഘവും ഇറങ്ങി. ഡ്രൈവര്‍ മാര്‍ട്ടിനെ കാറില്‍ കയറ്റി. എല്ലാം നേടിയെന്ന് അഭിമാനിച്ച പ്രതികള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് നിറകണ്ണുകളോടെ ഇര കണ്ടു.

സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയ ഇര നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു. അതിനിടയില്‍ ഐ.ജി. പി. വിജയനെ വിവരം അറിയിച്ചു. തുടര്‍ന്ന് തൃക്കാക്കര സ്‌റ്റേഷനില്‍നിന്നുംവനിതാ പോലീസ് എത്തി ഇരയില്‍നിന്നും മൊഴിയെടുത്തു.

ഡ്രൈവര്‍ മാര്‍ട്ടിന്റെ മൊഴിയെടുത്തപ്പോള്‍ എതിരാളികള്‍ മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞ് വേദന അഭിനയിക്കുകയും ചെയ്തതാണ് സംഭവത്തിലെ വഴിത്തിരിവിനു കാരണം. ഡ്രൈവര്‍ കള്ളം പറയുകയാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് വിശദമായി ചോദ്യംചെയ്തു. അപ്പോഴാണ് ഡൈവര്‍ക്ക് മുഖ്യപ്രതികളുമായുള്ള ബന്ധം വ്യക്തമായത്.

ക്വട്ടേഷന്‍ കൊടുത്തത് പ്രമുഖനായ ഒരു നായകനടനാണെന്നാണ് കൂടുതല്‍ പ്രചരിച്ച വാര്‍ത്ത. അതിങ്ങനെയാണ്. നടനും നടന്റെ ഭാര്യയും വേര്‍പിരിയാനുണ്ടായ കാരണം ഇരയുടെ വെളിപ്പെടുത്തലാണെന്നും അതുകൊണ്ടാണ് ഡൈവേഴ്‌സ് വേണ്ടിവന്നതെന്നും മനസ്സിലാക്കിയ നടന്‍ പിന്നീട് തന്റെയും തനിക്കു പരിചയമുള്ളവരെയും സിനിമകളില്‍നിന്നും ഇരയെ ഒഴിവാക്കി. നായിക നടിയെന്ന നിലയില്‍ തിരക്കുണ്ടായിരുന്ന ഇരയ്ക്ക് പെട്ടെന്ന് മലയാളസിനിമകള്‍ കുറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടവരോട് ഇര എല്ലാം പറഞ്ഞെങ്കിലും ആരും ഒരു സഹായവും ചെയ്തില്ല.

ഇതിനിടയില്‍ മറ്റൊരു നടിയുമായി നടന്റെ വിവാഹം കഴിഞ്ഞു. അതിനിടയില്‍ നടന്റെ മുന്‍ ഭാര്യയും ഇരയും അടുത്ത കൂട്ടുകാരികളായി.

നല്ല സമയത്ത് നടന്‍ ബിനാമി എന്ന നിലയില്‍ ഇരയുടെ പേരില്‍ കുറെ സ്വത്തുക്കള്‍ എഴുതിവച്ചു. നടന്റെ രണ്ടാംവിവാഹ ശേഷം അതെല്ലാം നടന്റെയൊ പുതിയ ഭാര്യയുടെയോ പേരില്‍ എഴുതി വാങ്ങണമെന്നും വിചാരിച്ചു. അതനുസരിച്ച് നടന്‍ ഇരയെ വിളിച്ചു.

ഇര അന്ന് ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയം. മൊബൈല്‍ ഫോണ്‍ വന്നശേഷം ഇര ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും സംസാരിക്കുന്നത് ലൊക്കേഷനില്‍ പലരും ശ്രദ്ധിച്ചു. ഇരയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള വിവാഹവും തീരുമാനിച്ചതാണ്. അവര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണെന്നാണ് പലരും വിചാരിച്ചത്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ആരും തന്നെ ചോദിച്ചില്ല. മൂഡ് ഓഫ് ആയി ഇര കുറെസമയത്തേക്ക് അഭിനയിക്കാന്‍ കഴിയാതെ ഇരുന്നു.

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാം എഴുതിത്തരാന്‍ തയാറാണെന്നും എന്നാല്‍ അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂ എന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യബുദ്ധിയോടെ, എല്ലാ രേഖകളും എങ്ങനെയെങ്കിലും എല്ലാ രേഖകളും പിടിച്ചുവാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ, രണ്ടാം ഭാര്യയുടെ പേരിലോ മാറ്റി എഴുതിക്കാനും ശ്രമം തുടര്‍ന്നു. അതിനുവേണ്ടി ക്വട്ടേഷന്‍ കൊടുത്തത് പള്‍സര്‍ സുനിക്കായിരുന്നു. രേഖകള്‍ വാങ്ങുന്നതിനൊപ്പം ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായിട്ടാണ് അറിവ്.

അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനില്‍ അതു ശരിക്കും മുതലാക്കി.

ഇത്തരം കേസുകള്‍ മുമ്പും പലര്‍ക്കു നേരെയും ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും അന്ന് ഇരകളാരും മാനം നഷ്ടപ്പെട്ടുമെന്ന് ഓര്‍ത്ത് പുറത്തുപറയുകയോ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. അതുപോലെ ഇരയും പരാതി നല്‍കുകയില്ലെന്നാണ് പള്‍സര്‍ വിചാരിച്ചത്. ലാലിന്റെ വീട്ടില്‍ വച്ച് പോലീസുകാരെ വിളിച്ച് എല്ലാം തുറന്നുപറഞ്ഞപ്പോള്‍ പണി പാളി.

ദിലീപ്-മഞ്ജു വിഷയത്തില്‍ മഞ്ജുവിനോടൊപ്പം നിന്നതിന്റെ പേരില്‍ ഭാവനയ്ക്കും സംയുക്താ വര്‍മ്മയുടെ ഭര്‍ത്താവ് ബിജുമേനോനും പൂര്‍ണ്ണിമാ ഇന്ദ്രജിത്തിന്റെ ഭര്‍ത്താവ് ഇന്ദ്രജിത്തിനും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനു പിന്നില്‍ ദിലീപായിരുന്നു. എന്നാല്‍ ബിജുമേനോന്റെ കഴിവിന്റെ പേരില്‍ ദിലീപിന്റെ കുതന്ത്രം ഏറ്റില്ല. നഷ്ടം ഭാവനയ്ക്കും ഇന്ദ്രജിത്തിനും മാത്രമായിരുന്നു.

തന്റെ കൂട്ടുകാരിയായ ഇരയ്ക്കു സംഭവിച്ച ദുരന്തത്തില്‍ വേദനിച്ച നടി മഞ്ജുവാര്യര്‍ ഇരയെ കണ്ടു സംസാരിച്ചു. നടന്നതെല്ലാം വള്ളി പുള്ളി വിടാതെ മഞ്ജുവിനോട് ഇര വെളിപ്പെടുത്തുകയുണ്ടായി. ഈ പൈശാചിക സംഭവത്തിലെ ക്രിമിനല്‍ബുദ്ധി ആരുടേതാണെന്ന് മനസ്സിലാക്കിയിട്ടും അതു തുറന്നുപറയാന്‍ മഞ്ജുവാര്യര്‍ക്കു ശക്തിയുണ്ടായില്ല. കേരളത്തിലെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന മഞ്ജുവാര്യര്‍ മുഖം നോക്കാതെ സത്യം വെളിപ്പെടുത്തുമെന്നാണ് മഞ്ജുവിനെ സ്‌നേഹിക്കുന്ന സ്ത്രീ കൂട്ടായ്മ അഭിപ്രായപ്പെട്ടത്. മഞ്ജുവിന്റെ നിലപാട് എന്താണെന്ന് കാത്തിരുന്നു കാണാം.

പുതിയ സംഭവവികാസത്തിനു പിന്നില്‍ പള്‍സര്‍ സുനില്‍ ആണെന്നറിപ്പോള്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തന്റെ ഭാര്യക്ക് സംഭവിക്കുമായിരുന്ന ദുരന്തത്തെക്കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പള്‍സര്‍ സുനിലാണെന്നും തുറന്നുപറയുകയുണ്ടായി.

തൃശൂരില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മേനകയ്ക്കും റിമാ കല്ലിങ്കലിനും എറണാകുളത്ത് എത്തണമായിരുന്നു. രാത്രി ട്രെയിനിനു പുറപ്പെട്ട് എറണാകുളത്ത് ഇറങ്ങി, അവിടെനിന്ന് പ്രൊഡക്‌ഷന്‍ കാറില്‍ ഹോട്ടലിലേക്കു പോകാനായിരുന്നു തീരുമാനം. അതനുസരിച്ച് മേനകയും റിമാ കല്ലിങ്കലും യാത്രയ്ക്കു തയാറായി. എന്നാല്‍ യാത്രാസമയം അടുത്തപ്പോള്‍ മറ്റെന്തോ കാരണം പറഞ്ഞ് റിമാ കല്ലിങ്കല്‍ ഒഴിഞ്ഞുമാറി. അങ്ങനെ മേനക ട്രെയിനില്‍ എറണാകുളത്തേക്കു പുറപ്പെട്ടു. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ മേനകയെ റമദാ റിസോര്‍ട്ടിലേക്കു കൊണ്ടുപോകാന്‍ ഒരു കാര്‍ കാത്തുകിടന്നിരുന്നു. മേനക കാറില്‍ കയറി. ഒരാളെ ലേക്‌ഷോറില്‍ ഇറക്കാനുണ്ടായിരുന്നു.

menakaലേക്ക്‌ഷോറില്‍ ഒരാളെ ഇറക്കിയ ശേഷം കാര്‍ വളരെ ദൂരം സഞ്ചരിച്ചു. സംശയം തോന്നിയ മേനക അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു. സുരേഷ്‌കുമാര്‍ എറണാകുളത്തെ ജോണി സാഗരിക എന്ന നിര്‍മ്മാതാവിനെ വിളിച്ചു കാര്യം പറഞ്ഞു. അയാള്‍ പെട്ടെന്ന് സുരേഷ് പറഞ്ഞപ്രകാരം കാറിനെ പിന്തുടര്‍ന്നു. മറ്റുള്ളവര്‍ അറിഞ്ഞുതുടങ്ങിയതുകൊണ്ട് ഡ്രൈവര്‍ കാര്‍ റമദാ റിസോര്‍ട്ടിലേക്കു വിട്ടു. എന്നാല്‍ അവിടെ മുറി ഉണ്ടായിരുന്നില്ല. പിന്നീട് ഭാരത് ടൂറിസ്റ്റ് ഹോമിലാണ് മുറി കിട്ടിയത്.

പിറ്റെദിവസം സുരേഷ്‌കുമാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല. അന്ന് മേനകയെയും റിമാ കല്ലിങ്കലിനെയും തട്ടിക്കൊണ്ടു പോകാന്‍ പ്ലാനിട്ടത് ഡ്രൈവര്‍ പള്‍സര്‍ സുനില്‍ ആയിരുന്നു.

സിനിമാക്കാരുടെ അടുത്ത സുഹൃത്താണ് പള്‍സര്‍ സുനില്‍. സുനിയെ ഉപയോഗപ്പെടുത്തി ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങള്‍ സാധിച്ചിരുന്നു. പാവപ്പെട്ട വീട്ടില്‍ ജനിച്ച സുനി സിനിമാക്കാര്‍ തന്നെ ഉപയോഗപ്പെടുത്തുകയാണെന്ന് അറിഞ്ഞപ്പോള്‍ ആവശ്യം കഴിയുമ്പോള്‍ താന്‍ ചതിക്കപ്പെടും എന്നു മനസ്സിലാക്കി കഴിയുന്നത്ര പണം സമ്പാദിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘവും ലഹരിസാധനങ്ങളും തന്റെ നിയന്ത്രണത്തിലാക്കിയത്.

സിനിമാരംഗത്തെ നടീനടന്മാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യാനുസരണം ലഹരിസാധനങ്ങള്‍ എത്തിച്ചിരുന്നത് പള്‍സര്‍ സുനിയും സംഘവുമാണ്.

പള്‍സര്‍ സുനിലിനെ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നു മനസ്സിലാക്കിയ ചില നടന്മാര്‍ സുനിലിനെ ഡ്രൈവറായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ വീക്‌നെസ് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിച്ച് ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനൊപ്പം അതൊക്കെ തനിക്ക് ഗുണകരമാക്കുന്ന രീതിയില്‍ റെക്കോഡ് ചെയ്തു. പിന്നീട് വിലപേശി ലക്ഷങ്ങള്‍ വാങ്ങുകയാണ് പതിവ്. പണം കൊടുത്ത് മാനം നഷ്ടപ്പെടാതെ പലരും അങ്ങനെ രക്ഷപ്പെട്ടു.

മലയാളസിനിമയില്‍ പ്രശസ്തരായ അഞ്ചു നടന്മാരെയാണ് പള്‍സര്‍ സുനില്‍ ഇങ്ങനെ വെള്ളം കുടിപ്പിച്ചത്.

ചില നടന്മാര്‍ ഗുണ്ടാപ്പണിക്കും പള്‍സര്‍ ടീമിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും മിത്രമായി കഴിഞ്ഞ പള്‍സര്‍ സുനിലിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളാണുള്ളത്. എന്നിട്ടും അയാളെ തൊടാന്‍ ഒരു ഗവണ്‍മെന്റിനും കഴിഞ്ഞില്ല. ഏതു ഗവണ്‍മെന്റ് വന്നാലും അവര്‍ക്കെല്ലാം സിനിമാക്കാരെ ആവശ്യമായിരുന്നു. ഏതു കേസും സിനിമാക്കാര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. അധികാരത്തിനു മുന്നില്‍ ഇരകള്‍ക്ക് നീതി നഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.

ഒരു നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

മലയാളസിനിമയില്‍ ഏതാനും ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവിന്റെ കൂടെ കുറെക്കാലം ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ആ നിര്‍മ്മാതാവിന് പള്‍സര്‍ സുനിയെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അതേസമയം പള്‍സര്‍ സുനി ചെയ്ത ഒട്ടനവധി ക്രൂരകൃത്യങ്ങളുടെ കഥകള്‍ നിര്‍മ്മാതാവിനറിയാം. മലയാളസിനിമയില്‍ മിക്കവരെയും പള്‍സര്‍ സുനില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം സമ്പാദിച്ചിട്ടുണ്ട്. എന്നെങ്കിലും അവര്‍ സുനിലിനെതിരായാല്‍ അതൊക്കെ പുറത്തുപറയാന്‍ വേണ്ടി രേഖകളും മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കാത്തവണ്ണം സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.

ആവശ്യത്തിലേറെ പണവും പ്രശസ്തിയും സുഖസൗകര്യങ്ങളും ലഭിക്കുന്ന ഫീല്‍ഡാണ് സിനിമ. സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ തയാറാണ്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന നടീനടന്മാരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയാല്‍ കാര്‍ക്കിച്ചു തുപ്പും. നിയമത്തിനു മുന്നില്‍ അവര്‍ എത്താറില്ല. രാഷ്ട്രീയക്കാര്‍ അവരുടെ മിത്രങ്ങളുമാണ്. പിന്നെങ്ങനെ ഇരകള്‍ക്കു നീതി ലഭിക്കും?

സിനിമാനടിയായ ഇരയുടെ നഗ്നചിത്രങ്ങള്‍ എടുത്ത് അതു ചില നടന്മാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവരുടെ സ്വകാര്യ ഉപയോഗത്തിനാണ് അത്തരം ചിത്രങ്ങള്‍.

നടിയായ ഇരയുടെ നഗ്നചിത്രങ്ങള്‍ എടുത്ത ശേഷം അതു പല പ്രമുഖരുടെയും വാട്‌സ് ആപ്പിലേക്ക് അയച്ചുകഴിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്. ചൂടപ്പം വിറ്റുപോകുന്നതുപോലെയാണ് പല വമ്പന്മാരും അതു കാണാന്‍ താല്പര്യം പ്രകടിപ്പിച്ചത്. ചിലര്‍ പുതിയ മൊബൈല്‍ ഫോണ്‍തന്നെ ഇതിനു വേണ്ടി വാങ്ങുകയുണ്ടായി. അവളെ എനിക്ക് അനുഭവിക്കാന്‍ കിട്ടിയിട്ടില്ല. എന്നാല്‍ ഈ സാധനം കൊണ്ടു ഞാന്‍ സന്തോഷവാനാണ് എന്നാണ് ഒരു നിര്‍മ്മാതാവിന്റെയും നടന്റെയും കമന്റ്.

ഇന്ന് കേരളം ഭരിക്കുന്നവരില്‍ ഏതാനും സിനിമാക്കാരുടെ ശക്തമായ കരങ്ങളുണ്ട്. അതവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അതിന്റെ ഏറ്റവും പുതിയ മുഖമാണ് നടി ഇരയ്ക്കു സംഭവിച്ചത്. സംഭവം നടന്ന് ഏതാനും മണിക്കൂറിനുള്ളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും നഗരത്തില്‍ തന്നെ സുരക്ഷിതമായ ഒളിത്താവളത്തില്‍ താമസിക്കുന്ന പള്‍സര്‍ സുനിലിനെ തൊടാന്‍ പോലും പോലീസിനു കഴിഞ്ഞില്ല. പള്‍സര്‍ സുനില്‍ എവിടെയുണ്ടെന്ന് പോലീസുകാര്‍ക്കും ചില സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അറിയാം. ഏതു നിമിഷവും പള്‍സര്‍ സുനിലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഒരുക്കവുമാണ്. എന്നാല്‍ അതിനുള്ള സമ്മതം മുകളില്‍നിന്നും ലഭിക്കണമെങ്കില്‍ ചില സിനിമാ ദൈവങ്ങളും നേതാക്കന്മാരും സമ്മതിക്കണം. പള്‍സര്‍ സുനിലിനെ അറസ്റ്റ് ചെയ്യിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യമില്ല. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്. മുന്‍കൂര്‍ ജാമ്യം ഏര്‍പ്പാടാക്കാന്‍ വക്കീലിനെ ഏര്‍പ്പാടാക്കിയതും സിനിമാരംഗത്തുള്ളവരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യത്തിലേറെ പണം മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ ആവശ്യമാണ്. അതൊക്കെ അണിയറയില്‍ നിന്നുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ടവര്‍ ഒരുക്കി കൊടുക്കുന്നുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ പള്‍സര്‍ സുനില്‍ പിടിക്കപ്പെടുകയാണെങ്കില്‍ ക്വട്ടേഷന്‍ കൊടുത്ത യഥാര്‍ത്ഥ വ്യക്തിയുടെ പേര് പറയരുതെന്നും മറ്റാരെയെങ്കിലും ബലിയാടാക്കാമെന്നുമാണ് പള്‍സറിനോട് സൂചിപ്പിച്ചതെന്നാണ് രഹസ്യമായ വിവരം.

എല്ലാവരും പള്‍സര്‍ സുനിലിനെ കൈയൊഴിയുകയാണെങ്കില്‍ എല്ലാ കഥകളും തുറന്നുപറഞ്ഞ് മാപ്പുസാക്ഷിയാകാനായിരിക്കും പള്‍സര്‍ ശ്രമിക്കുകയെന്നും അറിയാനിടയായി. സത്യം വെളിപ്പെടണമെങ്കില്‍, സിനിമയിലെ ചിലരുടെ മുഖം മൂടികള്‍ തുറന്നുകാണിക്കണമെങ്കില്‍ പള്‍സറിനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top