Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

March 13, 2017

uppu thinnunna sizeവൈദികന്റെ പീഡനകഥ മാധ്യമങ്ങളില്‍ നിറംവെച്ചും വെയ്ക്കാതെയും നിറഞ്ഞാടുകയാണ്. അത് കത്തോലിക്ക സഭയേയും വൈദിക ലോകത്തേയും തന്നെ നാണം കെടുത്തിയെന്നതാണ് സത്യം. തെറ്റു ചെയ്തുയെന്നു മാത്രമല്ല, അത് മറയ്ക്കാന്‍ അതിനേക്കാള്‍ വലിയ തെറ്റു ചെയ്തുയെന്നതാണ് പോലീസ് അന്വേഷണത്തില്‍ക്കൂടി കണ്ടെത്തിയിരിക്കുന്നത്. ഒരു തെറ്റിനെ മറയ്ക്കാന്‍ ഒരായിരം തെറ്റെന്ന നിലയ്ക്കാണ് അദ്ദേഹം ചെയ്തത്. അത് കത്തോലിക്കാസഭയേയും വൈ ദിക സമൂഹത്തേയും ഒന്നടങ്കം കരിവാരിത്തേച്ചുയെന്നതാണ് സത്യം.

അവിവാഹിതരായ വൈദികരെല്ലാവരും സ്ത്രീലംബടന്മാരും വിശുദ്ധ ജീവിതം നയിക്കാത്തവരും തന്തോന്നികളുമാണെന്ന രീതിയി ലേക്കും അവരെയൊക്കെ വി വാഹം കഴിപ്പിക്കണമെന്നുമുള്ള അഭിപ്രായം പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. വൈദികരെ വിവാഹം കഴിപ്പിക്കാന്‍ അനുവദിക്കാത്ത കത്തോലി ക്കാസഭയെ നിശിതമായി വി മര്‍ശിക്കുന്നുണ്ട് ഒരു വലിയ വിഭാഗം. വൈദികരെ എന്തു കൊണ്ട് വിവാഹം കഴിപ്പിച്ചു കൂടായെന്നതാണ് ഇവര്‍ ചോദിക്കുന്നത്. വിവാഹം കഴിപ്പിച്ചാല്‍ ഇതിനൊക്കെ ഒരു പരിഹാരം കാണാന്‍ കഴിയുമെന്നതാണ് ഇവര്‍ക്ക് പറയാനുള്ളത്.

photo new-small

ലേഖകന്‍

വൈദികരെ വിവാഹം കഴിപ്പിക്കാന്‍ അനുവദിച്ചാല്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ കഴിയുമോ. കുടുംബജീവിതം നയിക്കുന്ന വൈദികരുടെ പേരിലും പീഡനക്കേസുകളും മറ്റും കേരളത്തിലുണ്ടായിട്ടുണ്ട്. വിവാഹം കഴിപ്പിക്കുകയെന്നതു കൊണ്ടു മാത്രം ഇതിനൊരു പരിഹാരം കാണാന്‍ കഴിയില്ല. ഇവിടെ സഭയ്ക്കു മാറ്റം വരുന്നതിനേക്കാള്‍ വ്യക്തികള്‍ക്കാണ് മാറ്റം വരേണ്ടത്. കത്തോലിക്കാസഭയില്‍ പത്തു വര്‍ഷത്തോളമാണ് വൈദിക പഠനത്തിനായി ഒരു വ്യക്തി ചിലവഴിക്കുക. ഇതര സഭകള്‍ അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ. ഈ പഠനത്തിനിടയില്‍ ദൈവശാസ്ത്രവും സ ഭാപഠനവും കുടുംബ ജീവി തത്തെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. ഈ കാലയളവില്‍ പഠനം ഉപേക്ഷിച്ച് പോകാന്‍ അനുവാദവും നല്‍കുന്നുണ്ട്. പത്തു വര്‍ഷത്തെ പഠനം കഴിഞ്ഞ് തിരുവസ്ത്രം നല്‍കുന്നതിനു മുന്‍പു വരെ അവര്‍ക്ക് ഇഷ്ടജീവിതം തിരഞ്ഞെടുക്കാന്‍ കത്തോലിക്കാസഭ അനുവദിക്കുന്നു. അവരോട് ചോദിക്കുകയും ചെയ്യും. അതിനുശേഷം മാത്രമെ അവര്‍ക്ക് പട്ടം നല്‍കുകയുള്ളു.

എന്നാല്‍ പട്ടം കിട്ടിക്കഴിയുമ്പോള്‍ അവരില്‍ പലര്‍ക്കും തങ്ങള്‍ സ്വതന്ത്രരായിയെന്ന ചിന്താഗതിയുണ്ടാകും. ഇടവകകളില്‍ വികാരിമാരായി നിയമിച്ചുകഴിഞ്ഞാല്‍ തങ്ങള്‍ സ്വതന്ത്രരും നിയന്ത്രിക്കാന്‍ ആരുമില്ലാത്തവരും നന്മയും തിന്മയും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തി.

അവിടെയാണ് പ്രശ് നങ്ങള്‍ ഉണ്ടാകുന്നത്. അവരാണ് പീഡകരും പാപികളുമാകുന്നത്. ഇങ്ങനെയുള്ളവര്‍ തെറ്റു ചെയ്യുന്നുയെന്ന് കണ്ടെത്തിയാല്‍ അവരെ ആ സ്ഥാനത്തു നിന്നും പദവിയില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്യണം. എന്നാല്‍ നിര്‍ഭാഗ്യമായ ഒരു കാര്യം ക ത്തോലിക്കാസഭ അവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌ത്രെ. അത് അവര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കുകയും കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് മാറുകയും ചെയ്യും. ഒരു സ്ഥലംമാറ്റത്തില്‍ക്കൂടി പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. കൂടുതല്‍ സങ്കീര്‍ണ്ണമാക്കപ്പെടുകയാണ് സഭാ നേതൃത്വം ചെയ്യുന്നത്. ഇപ്പോള്‍ പീഡനക്കേസില്‍ അറസ്റ്റു ചെയ്ത വൈദികനുള്‍പ്പെടെ പീഡനക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള വൈദികരെല്ലാം തന്നെ പിടിക്കപ്പെടുന്നതിനു മുന്‍പ് ഇതിന് സമാനമായ പല പ്രവര്‍ത്തികളും ചെയ്തിട്ടുണ്ട്. സഭാനേതൃത്വം അതിന്റെ ഗൗരവം മനസ്സിലാക്കാതെയോ, കണ്ടില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുക. സഭാ വസ്ത്രം ഇട്ടുകൊണ്ട് സഭയ്ക്കും ദൈവത്തിനുമെതിരായ പാപപ്രവര്‍ത്തികള്‍ കാണിക്കുന്നവരെ അത് സഭാനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുന്ന സമയത്തു തന്നെ സഭയിലെ പൗരോഹിത്യ ശുശ്രൂഷയില്‍ നിന്ന് മാറ്റേണ്ടതാണ്. അവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. അങ്ങനെ ചെയ്‌തെങ്കില്‍ മാത്രമെ ഇത്തരം സഭയെ കളങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. വേണ്ട സമയത്ത് വേണ്ടതുപോലെ സഭാ നേതൃത്വം പ്രവര്‍ത്തിക്കാന്‍ മ ടിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.

അത് വൈദിക ജീവിതത്തിന്റെ പവിത്രതയോടെ ജീവിക്കുന്ന വൈദികരേയും കരിവാരി തേയ്ക്കുന്നു യെന്നതാണ് സത്യം. ഒരാള്‍ തെറ്റു ചെയ്താല്‍ ആ വ്യക്തി ഉള്‍പ്പെടുന്ന സമൂഹം മുഴുവന്‍ തെറ്റുകാരാകുന്നില്ല. ജീവിത വിശുദ്ധിയും വൈദിക ജീവിതത്തിന്റെ മഹത്വവും മനസ്സിലാക്കി ജീവിക്കുന്ന വൈദികരും മെത്രാന്മാരുമുണ്ട്. അന്യമതക്കാരനായ യുവാവിന് തന്റെ കിഡ്‌നി നല്‍കി മാതൃക കാട്ടിയ പാല മെത്രാപ്പോലീത്താ മാര്‍ മുരിക്കന്‍ തുടങ്ങി നിരവധിപ്പേരെ ചൂണ്ടി കാണിക്കാം.

എന്നാല്‍ അവരുടെയെല്ലാം മഹത്തായ പ്രവര്‍ത്തികളും മാതൃകാപരമായ നന്മകളും നിഷ്പ്രഭമാക്കുന്ന താണ് ഇത്തരം വൈദികരു ടെ പ്രവര്‍ത്തികള്‍. കുടുംബ ത്തില്‍ ഒരാള്‍ കള്ളനായാല്‍ ആ കുടുംബം മുഴുവന്‍ കള്ള ന്റെ കുടുംബമെന്ന പേരിലറി യപ്പെടുമെന്നതാണ് സത്യം. ഇന്ന് ഒരു വൈദികനെ കാ ണുമ്പോള്‍ അതു കത്തോലി ക്കാസഭയിലെ വൈദികനെ കാണുമ്പോള്‍ ആദ്യം മനസ്സി ല്‍ ഓടിയെത്തുക വികാരജീ വിയായ ഒരു വ്യക്തിയായിട്ടാണ് എന്ന് ഈ അടുത്ത സമയത്ത് ഒരു സുഹൃത്ത് പറയു കയുണ്ടായി. ഇത് ഒരു വ്യക്തിയുടെ അഭിപ്രായമല്ല. പകുതിയില്‍ കൂടുതല്‍ പേരുടേയും അഭിപ്രായമാണ്. അതിനു കാരണം വൈദികരുടെ പ്രവര്‍ത്തികളും മറ്റുമാണെന്ന് സമ്മതിക്കേണ്ടതുണ്ട്. ദൈവ ത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടിരുന്ന വൈദികരെ ഈശോ മിശിഹായുടെ നാമത്തില്‍ സ്തുതി പറഞ്ഞു കൊണ്ടായിരുന്നു അഭിവാദ്യം ചെയ്തിരുന്നത്.

അത്ര മഹത്വം ആ പദവിക്ക് നല്‍കിയിരുന്നു. ഒരു വ്യക്തിയായിട്ടല്ല മറിച്ച് ദൈവത്തിന്റെ പ്രതിരൂപമായിട്ടായിരുന്നു ഒരു കാലത്ത് വൈ ദികനെ സമൂഹം അംഗീകരിച്ചിരുന്നതും ആദരിച്ചിരുന്നതും. അത് മാറിമാറി അതിനു വിപരീതമായ തലത്തിലേക്ക് ആ പദവിയെ മാറ്റിയെടുത്തെങ്കില്‍ അത് ഇത്തരം സംഭവങ്ങളില്‍ക്കൂടെയാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരു വ്യക്തി വൈദിക വേഷമിടുമ്പോള്‍ ഒരു സ്ഥാനമെന്നതിലുപരി ഒരു മാറ്റമാണ് ഉണ്ടാകുക. ആ മാറ്റം അതിന്റെ പവിത്രത മനസ്സിലാക്കാന്‍ വൈദികന്‍ മറന്നു പോകുന്നിടത്ത് വൈദിക ജീവിതത്തിന്റെ മഹത്വം നശിക്കുന്നു.

ദൈവത്തെപ്പോലും പരീക്ഷിച്ച സാത്താന്‍ മനുഷ്യരെ പരീക്ഷിക്കുകയല്ല പാപത്തിലകപ്പെടുത്താന്‍ ശ്രമിക്കും പലപ്പോഴും. ആ ഒരു പാപചിന്ത മനസ്സില്‍ കടന്നെത്തുമ്പോള്‍ ഞാന്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ വിശുദ്ധിയും ഞാനായിരിക്കുന്ന സമൂഹത്തിന്റെ മഹത്വവും ഞാന്‍ ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്വബോധവും ഞാന്‍ ചിന്തിക്കുമ്പോള്‍ എന്നെ ആ പാപചിന്തകളില്‍ നിന്ന് മാറ്റിയെടുക്കുമെന്ന് ഒരിക്കല്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഒരു വൈദികന്‍ പറ യുകയുണ്ടായി. ഒരു വൈദികന്‍ ആരായിരിക്കണമെന്നും എന്തായിരിക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പാപത്തെക്കുറിച്ച് ഉത്തമബോധമുള്ളവരാണ് വൈദികര്‍. അവര്‍ പഠിക്കുന്നതും പഠിപ്പിക്കു ന്നതും ഏറെയും പാപത്തെ ക്കുറിച്ചും അതിനുള്ള ശിക്ഷ യെക്കുറിച്ചുമായിരിക്കും. എന്നിട്ടും അവരില്‍ പലരും പാ പികളായിപ്പോകുന്നത് അവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ചിരി ക്കുന്ന ജോലിയുടെ മഹത്വം അറിയാതെ പോകുന്നതു കൊണ്ടാണ്.

പാപത്തിന്റെ ചെളി കുണ്ടില്‍ വീഴുമ്പോള്‍ അതില്‍ നിന്നവരെ കൈപിടിച്ചു കയറ്റേണ്ടവരാണ് വൈദികര്‍. പാപമോചനത്തിനുപോലും അധികാരമുള്ള പദവിയാണ് ഒരു വൈദികനുള്ളത്. അതു കൊണ്ടാണല്ലോ കുംബസാരമെന്ന കൂദാശക്കായി വൈദികന്റെ മുന്നില്‍ മുട്ടുകുത്തി നി ല്‍ക്കുന്നത്. ആ സമയം വൈദികനെ ഒരു വ്യക്തിയായല്ല കാണുന്നത് മറിച്ച് ദൈവം മനുഷ്യനിലേക്ക് ഇറങ്ങി വന്ന് രൂപാന്തരപ്പെട്ട അവസ്ഥയാ യിട്ടാണ് കാണുന്നത്. പാപ മോചനവും പരിഹാരവും അത് പരമരഹസ്യവുമായി വൈദികന്‍ കാത്തുകൊള്ളുമെന്നുള്ള ഉറപ്പിലാണ് ഒരു വിശ്വാസി അവരുടെ മുന്‍പില്‍ കുംബസാരത്തിനായി വരുന്നത്. അതുകൊണ്ടാണ പാപത്തില്‍ ഒരു വിശ്വാസി അകപ്പെടുമ്പോള്‍ അവനെ അതി ല്‍ നിന്ന് കരകയറ്റാന്‍ ഒരു വൈദികന് കടമയും കര്‍ത്തവ്യവുമുണ്ട്. ഒരു വിശ്വാസി പാപത്തില്‍ അകപ്പെട്ടാല്‍ കിട്ടുന്നതിനേക്കാള്‍ ദൈവ മുന്‍പാകെ ശിക്ഷ ലഭിക്കുക പാപത്തെക്കുറിച്ച് ബോധവും ബോധവല്‍ക്കരണവും നടത്തുന്ന വൈദീകന്‍ തെറ്റു ചെയ്യുമ്പോഴാണ്. നിയമത്തെക്കുറിച്ച് അറിയുന്നവര്‍ നിയമം ലംഘിക്കപ്പെടുമ്പോഴാണ് അത് അറിയാത്തവരേക്കാള്‍ ശിക്ഷ കൂടുതലെന്നതുപോലെ.

അങ്ങനെ വൈദികന്‍ തെറ്റുകാരനാകുമ്പോള്‍ അത് വിശ്വാസ സമൂഹത്തെ മൊത്തത്തില്‍ മുറിപ്പെടുത്തുന്നു. ആ സത്യം വൈദികര്‍ മനസ്സിലാക്കേണ്ടതുതന്നെ. പ്രതീക്ഷയും പ്രത്യാശയും ഒരു വൈദികനില്‍ അര്‍പ്പിക്കുന്ന വിശ്വാസികളെ അതില്‍ക്കൂടി നടത്താനുള്ള ഉത്തര വാദിത്വവും ഒരു വൈദിക നിലുണ്ടെന്ന് മറക്കരുത്.

തൊണ്ണൂറ്റി ഒന്‍പതി നേയും വിട്ടിട്ട് വഴിതെറ്റിപ്പോയ ഒരാടിനെ തേടിപ്പോകുന്ന നല്ലിടയനാണ് ഉത്തമനായ ഒരു വൈദികന്‍. അതാണ് ഒരു വൈദികന്‍. ആ വൈദികന്‍ തെറ്റു ചെയ്യുമ്പോള്‍ അത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തും. അവരുടെ മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാ ക്കും. അവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും പ്ര ത്യാശയര്‍പ്പിക്കുകയും ചെയ്യുന്ന ഏതൊരു വിശ്വാസിയുടെ അവസ്ഥയാണ് അത്. ഒരു വൈദികന്‍ ആത്മീയപിതാ വും ഭൗതീക പിതാവിനോളം സ്ഥാനവും ഉണ്ട്. ഒരു പിതാ വിന് മക്കളെ ശാസിക്കാനും നേര്‍വഴിക്ക് നടത്താനും അ വകാശവും അധികാരവുമു ണ്ട്. അതിന് വിരുദ്ധമായി ചെയ്യുമ്പോള്‍ അവര്‍ പിതാവല്ല പിശാചാകുന്നു. അങ്ങനെയുള്ളവര്‍ വൈദിക ഗണത്തിലു മുണ്ട്. അവരാണ് വൈദിക ഗ ണത്തെ അപമാനിക്കു ന്ന തും അപമാനപ്പെടുത്തുന്ന തും.

അങ്ങനെയുള്ളവരെ സമൂഹത്തില്‍ നിന്നുതന്നെ ഒറ്റപ്പെടുത്തണം. അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തിയാല്‍ പോരെ. അങ്ങനെയുള്ളവരെ അപമാനിച്ചാല്‍ പോരെ. അങ്ങനെയുള്ളവരെ ക്രൂശിച്ചാല്‍ പോരെ. അല്ലാത്തവരെ എന്തിനു ക്രൂശിക്കണം. അടച്ചാക്ഷേപിക്കണം. അപമാനിക്ക ണം. ഉപ്പു തിന്നുന്നവനെ വെള്ളംകുടിപ്പിച്ചാല്‍ പോരെ. വൈദിക ജീവിതത്തിന്റെ പവിത്രതയും വിശുദ്ധിയും അറിഞ്ഞ് ജീവിക്കുന്ന എത്രയോ വൈദികര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

ജാതിക്കും മതത്തി നും അതീതമായി മനുഷ്യനന്മയെ കരുതി ജീവിച്ച അനേകം വൈദികര്‍ നമുക്കു ചുറ്റു മുണ്ട്. ഉണ്ടായിരുന്നിട്ടുമുണ്ട്. പണ്ടുള്ളതിനേക്കാള്‍ അല്പം കുറവുണ്ടെന്നു മാത്രം. വൈദിക സമൂഹത്തെ അടച്ചാക്ഷേപിക്കുന്നവര്‍ ഒരു സ ത്യം മനസ്സിലാക്കണം നിങ്ങള്‍ അടച്ചാക്ഷേപിക്കുന്നത് അപമാനിക്കുന്നത് അവരെ ക്കൂടിയാണെന്ന്. കുറ്റം ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അവരെ സമൂഹത്തില്‍ നിന്നു തന്നെ ഒറ്റപ്പെടുത്തണം. ഒപ്പം കുറ്റം ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടാതെയുമിരിക്കണം. വിളിച്ച വിളിക്കുയോഗ്യമായ രീതിയില്‍ ജീവിക്കുക അത്രയേ പറയാനുള്ളു. അത് അച്ചനായാലും അല്മായനായാലും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top