Flash News

ഇന്നത്തെ നക്ഷത്ര ഫലം

March 12, 2017

astrologyഅശ്വതി : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചകള്‍ ഫലപ്രദമായിത്തീരും. പാ രമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെയ്ക്കും. വേണ്ടപ്പെട്ടവര്‍ വിരുന്നുവരും.

ഭരണി : ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും.സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. മറ്റുളളവ രുടെ ഉയര്‍ച്ചയില്‍ ആശംസിയ്ക്കുവാനവസരമുണ്ടാകും.

കാര്‍ത്തിക : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അമിതമായ അന്ധ വിശ്വാസം ഒഴിവാക്കണം. ശുഭകര്‍മ്മങ്ങളില്‍ ഏര്‍പ്പെടരുത്. അവ്യക്തമായ പണമിടപാ ടില്‍ നിന്നും പിന്മാറണം.

രോഹിണി : ആരോഗ്യം തൃപ്തികരമായിരിയ്ക്കും.ഗുണമുളള കാര്യങ്ങളില്‍ ആത്മാര്‍ത്ഥ മായി പ്രവര്‍ത്തിയ്ക്കും. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകുവാന്‍ സാധി യ്ക്കും.

മകയിരം : വ്യക്തിവൈരാഗ്യത്താല്‍ സ്ഥലമാറ്റമുണ്ടാകും. നിയന്ത്രണങ്ങളാല്‍ നീക്കിയി രുപ്പ് ഉണ്ടാകും. സാമ്പത്തികക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും.

തിരുവാതിര : മഹദ്‌വ്യക്തികളുമായി വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാ കും. ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന കര്‍മ്മമേഖലകള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിയ്ക്കുവാന്‍ സാ ധിയ്ക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍ വ്വഹിയ്ക്കുവാന്‍ സാധിയ്ക്കും.

പുണര്‍തം : നല്ലകാര്യങ്ങള്‍ക്ക് പൊതുജനപിന്തുണലഭിയ്ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ ണ്ണതയുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ക്രയവിക്ര യങ്ങളില്‍ സജീവമാകും.

പൂയ്യം : വിപരീതചിന്തകള്‍ ഉപേക്ഷിയ്ക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. സാമ്പത്തികബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ആയില്യം : ആത്മവിശ്വാസത്തോടുകൂടി പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവ എഴുതുവാന്‍ സാധിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

മകം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ചര്‍ച്ചകള്‍ വിജയിയ്ക്കും. വ്യവസ്ഥകള്‍ പാ ലിയ്ക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും.

പൂരം : വിട്ടുമാറാത്ത അസുഖത്തിന് ആയുര്‍വ്വേദപ്രകൃതിചികിത്സകള്‍ തുടങ്ങും. ഊഹ കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.

ഉത്രം : പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. ഏറ്റെടുത്ത ദൌത്യം വിജയപഥത്തിലെത്തിയ്ക്കുവാന്‍ സാധിയ്ക്കും. ധര്‍മ്മപ്രവൃത്തികള്‍ക്കായി പണം ചിലവഴിയ്ക്കും.

അത്തം : അഹോരാത്രം പ്രവര്‍ത്തിയ്ക്കുന്നതുവഴി അധികൃതരുടെ പ്രീതിനേടും. ഉപരി പഠനത്തിന് ചേരുവാന്‍ അന്യദേശയാത്രപുറപ്പെടും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനുളള സാഹചര്യമുണ്ടാകും.

ചിത്ര : ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിയ്ക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിയ്ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതസ്വാതന്ത്ര്യം ലഭി യ്ക്കും.

ചോതി : യാഥാര്‍ത്ഥ്യത്തോടുകൂടി പ്രവര്‍ത്തിയ്ക്കും. പുത്രപൌത്രാദികളോടൊപ്പം താമ സിയ്ക്കുവാന്‍ യാത്രപുറപ്പെടും. ഗഹനമായ വിഷയങ്ങള്‍ പരിഹരിയ്ക്കും.

വിശാഖം : മനസ്സിലുദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിയ്ക്കും. വ്യവസ്ഥ കള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കുവാന്‍ കഴിയും. സാമ്പത്തികവരുമാനമുണ്ടാകുമെങ്കി ലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷമതയും ശ്രദ്ധയും വേണം.

അനിഴം : വ്യപാരവ്യവസായ മേഖലകളില്‍ പ്രതീക്ഷിച്ച അനുഭവം കുറയും.ജീവിത പ ങ്കാളിയ്ക്ക് അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കും.കലാകായികരംഗങ്ങളില്‍ പരിശീലനം പുനരാരം ഭിയ്ക്കും.

തൃക്കേട്ട : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അപൂര്‍ണ്ണമായ പദ്ധതി കള്‍ തിരസ്‌കരിയ്ക്കപ്പെടും. സ്വയം പര്യാപ്തത ആര്‍ജ്ജിയ്ക്കുവാന്‍ സന്നദ്ധനാകും.

മൂലം : സുരക്ഷിതമായ വ്യാപാരത്തില്‍ പണം മുടക്കും. ഔദ്യോഗികമായി അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുവാന്‍ നിയമസഹായം തേടും. സൌഖ്യവും സമാധാനവും ദാമ്പത്യഐക്യതയും കുടുംബത്തിലുണ്ടാകും.

പൂരാടം : കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങി കിട പ്പുള്ള കര്‍മ്മമേഖലകളില്‍ പുനരാരംഭിയ്ക്കുവാന്‍ തീരുമാനിയ്ക്കും. അസുഖമുണ്ടോയെ ന്ന അനാവശ്യതോന്നല്‍ ഉപേക്ഷിയ്ക്കണം.

ഉത്രാടം : പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കുവാന്‍ ദൂരയാത്ര പുറപ്പെടും. ചര്‍ച്ചകള്‍ വിജയിയ്ക്കും. മുന്‍കോപം നിയന്ത്രിയ്ക്കണം. അജ്ഞതക്കൊണ്ട് അബദ്ധമുണ്ടാകും.

തിരുവോണം : അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും. വാഹനം മാറ്റി വാങ്ങുവാന്‍ തീരുമാനിയ്ക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം തേടും.

അവിട്ടം : കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്കവസരമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മനസ്സിലുദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ സാ ധിയ്ക്കും.

ചതയം : മേലധികാരിയ്ക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിയ്ക്കുവാന്‍ സാ ധിയ്ക്കും.കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിയ്ക്കുന്നതിനാല്‍ പുതിയ ചുമതലകള്‍ ഏറ്റെടു ക്കുവാന്‍ തയ്യാറാകും.

പൂരോരുട്ടാതി : ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂമായി വേതനം ലഭിയ്ക്കും. ആ സ്വാദ്യകരമായ ജീവിതം നയിയ്ക്കുവാന്‍ അവസരമുണ്ടാകും. ബന്ധുവിന്റെ ഗൃഹപ്രവേ ശനച്ചടങ്ങിന് സജീവസാന്നിദ്ധ്യം വേണ്ടിവരും.

ഉത്രട്ടാതി : അറിയാത്ത വിഷയങ്ങളില്‍ ഗ്രഹിതം പറയരുത്. മേലധികാരിയുടെ ചുമതല കള്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. ആര്‍ഭാടങ്ങള്‍ ഉപേക്ഷിയ്ക്കും.

രേവതി : ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെയ്ക്കും.സായാഹ്നവേളയില്‍ കുടുംബസ മേതം ബന്ധുഗൃഹത്തിലേയ്ക്ക് യാത്രപുറപ്പെടും. പരിധിയില്‍ കവിഞ്ഞ് അന്യരുമായുളള ആത്മബന്ധത്തില്‍നിന്നും അബദ്ധം വന്നുചേരും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top