Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍; മുഖ്യമന്ത്രിയായി ബീരേന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

March 15, 2017

manipur-1ഇംഫാല്‍: ചരിത്രത്തിലാധ്യമായി മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ കോണ്‍ഗ്രസുകാരനായ ബീരേന്‍ സിങ് നേരത്തേ ഇബോബി മന്ത്രിസഭയില്‍ അംഗമായിരുന്നു. മണിപ്പുരില്‍ പുതിയ മന്ത്രിമാര്‍ക്കു ഗവര്‍ണര്‍ നജ്മ ഹെപ്തുല്ലയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ അറിയിച്ചിരുന്നു. ഇതിനു പുറമേ നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാര്‍ട്ടിയും പിന്തുണ നല്‍കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗവും കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കും. ഇതോടെയാണ് 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെ മറികടന്ന് 21 എംഎല്‍എമാരുള്ള ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണു ബിജെപി അവകാശപ്പെടുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത കാര്യത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അതുമാത്രാണ് ചെയ്യുന്നത്. എന്തെല്ലാം ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. യാതൊന്നും മറച്ചുവയ്ക്കാനില്ല. നിയമം അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പാര്‍ലമെന്റിലെ 37 വര്‍ഷത്തെ പരിചയവും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയിലെ 17 വര്‍ഷത്തെ പരിചയവും തനിക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്നപ്പോഴും കോണ്‍ഗ്രസ് ഇതര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല ഓര്‍മിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top