Flash News

ഫോമ ഷിക്കാഗോ റീജന്‍ ഫാമിലി നൈറ്റ് മെയ് 5-ാം തിയ്യതി വെള്ളിയാഴ്ച; ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നീതാ ഭൂഷണ്‍ മുഖ്യാതിഥി

March 16, 2017

Neeta Bhushanഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജന്റെ ഫാമിലി നൈറ്റില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി നീതാ ഭൂഷണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ (7800 LYONS ST, MORTON GROVE IL-60053) വെച്ചാണ് നടത്തുന്നത്. ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ വിവിധ നേതാക്കളും ഇതില്‍ പങ്കെടുക്കുന്നതാണ്.

2018 ല്‍ ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫോമയുടെ ദേശീയ കണ്‍വെന്‍ഷന്റെ വിജയത്തിന് തുടക്കം കുറിക്കുന്ന ഈ റീജണല്‍ ഫാമിലി നൈറ്റിലേക്ക് കുടുംബസമ്മേതം വന്ന് ആസ്വദിക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു, ഷിക്കാഗോയിലെ കലാകാരന്മാരുടെ ഗാനമേളകള്‍, കോമഡി ഷോകള്‍, അതിമനോഹരമായ നൃത്തനൃത്യങ്ങള്‍, ബാന്‍ക്വറ്റ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഈ ഫാമിലിനൈറ്റിന്റെ വിജയത്തിനായി ബിജി സി മാണി (ചെയര്‍മാന്‍), ജോസ് മണക്കാട്ട് (വൈസ് ചെയര്‍മാന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഈ ഫാമിലി നൈറ്റിലേക്ക് ഷിക്കാഗോയിലെയും പരിസരപ്രദേശത്തെയും എല്ലാ മലയാളി കുടുംബങ്ങളേയും, സുഹൃത്തക്കളെയും ഫോമ റീജനല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ഹര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ഫിലിപ്പ് ഇടാട്ട് (224 565 8268), പീറ്റര്‍ കുളങ്ങര (847 951 4476), ജോണിക്കുട്ടി പിള്ളവീട്ടില്‍ (847 924 3493), സണ്ണി വള്ളിക്കളം (847 722 7598), ബീന വള്ളിക്കളം (773 507 5334), ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് (847 800 3570) , ജോണ്‍ പാട്ടപ്പതി (847 312 7151), ആഷ്‌ലി ജോര്‍ജ് (847 693 1882), സിനു പാലക്കാത്തടം (847 877 3316), ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ് (847 561 8402), രഞ്ചന്‍ എബ്രഹാം (847 477 0564), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), ജോര്‍ജ് മാത്യു (847 602 9326), സാം ജോര്‍ജ് (773 671 6073), ജീന്‍ പുത്തന്‍പുരയ്ക്കല്‍ (312 218 8817), ആന്റോ കവലയ്ക്കല്‍ (630 666 7310), മനു നൈനാന്‍ (847 532 9384), രാജു ഇടിക്കുള (224 619 0455), ഷിനു രാജപ്പന്‍ (224 392 5552), രാജന്‍ തലവടി (847 767 4947). ബിജിഫിലിപ്പ് ഇടാട്ട് അറിയിച്ചതാണ്.

emblem


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top