Flash News

ദേശീയതലത്തില്‍ സമഗ്രമായ അഴിച്ചുപണിക്ക് ബിജെപി തയ്യാറെടുക്കുന്നു; രാജ്‌നാഥ് സിംഗ് യു.പി. മുഖ്യമന്ത്രിയാകും

March 16, 2017

rajnath-singh-759ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയവും ഗോവയില്‍ മറ്റ് കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണവും സാധ്യമാക്കിയ ബിജെപി ദേശീയ തലത്തില്‍ സമഗ്ര അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു. മനോഹര്‍ പരീക്കര്‍ ഒഴിഞ്ഞ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കണ്ടെത്തേണ്ടതുണ്ട്. ഇതിനൊപ്പം കേന്ദ്ര മന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണിക്കുള്ള നീക്കം നടക്കുന്നതായാണ് ഡല്‍ഹയിലെ അഭ്യൂഹം. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാല്‍ പുനഃസംഘടന നടത്താവുന്ന വിധമാണ് ആലോചന.

രാജ്‌നാഥ് സിങ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനാണ്. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജ്‌നാഥ് സിങിന് ഒരു ഊഴം കൂടി നല്‍കാനാണ് ഏകദേശ ധാരണ. അങ്ങനെയെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. രാജ്‌നാഥ് സിങിന്റെ യുപിയിലെ വലിയ വെല്ലുവിളി പാര്‍ട്ടി വ്ക്താവായ സിദ്ധാര്‍ത്ഥ് നാഥ് സിങ് ആണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനാണ് സിദ്ധാര്‍ത്ഥ നാഥ് സിങ്.

അരുണ്‍ ജയ്റ്റ്‌ലി: മനോഹര്‍ പരീക്കര്‍ ഒഴിഞ്ഞ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല ഇപ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതല ജെയ്റ്റ്‌ലിക്കായിരുന്നു. ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ച് മനോഹര്‍ പരീക്കറെ പിന്നീട് നരേന്ദ്രമോഡി പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. രണ്ട മന്ത്രാലയങ്ങളും വലുതും ഏറെ പ്രധാനപ്പെട്ടതുമാണ്. രണ്ടും ഒരാള്‍ കൈകാര്യം ചെയ്യുന്നത് ഭരണതടസ്സത്തിന് കാരണവുമാകും. ഇതിനാല്‍ ജയ്റ്റ്‌ലിയുടെ ചുമതല ഒറ്റ മന്ത്രാലയത്തിലേക്ക് പരിമിതപ്പെടുത്തും. പ്രതിരോധ മന്ത്രിയായി ജയ്റ്റ്‌ലിയെ മാറ്റാനാനുള്ള സാധ്യത ശക്തമാണെന്നാണ് ഡല്‍ഹിയിലെ അഭ്യൂഹം. അങ്ങനെ വന്നാല്‍ ധനമന്ത്രാലയത്തിലേക്ക് പുതിയ മന്ത്രിയെ കണ്ടെത്തേണ്ടിവരും

പിയൂഷ് ഗോയല്‍: ജയ്റ്റ്‌ലി പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് മാറിയാല്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിന് നല്‍കിയേക്കും. ഊര്‍ജകല്‍ക്കരി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് രാജ്യസംഭാഗമായ പിയൂഷ് ഗോയല്‍. നേരത്തെ ബിജെപി ദേശീയ ട്രഷര്‍ ആയിരുന്നു മഹാരാഷ്ട്രക്കാരനായ ഈ 52 കാരന്‍.

സുഷ്മ സ്വരാജ്: വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിനെ അനാരോഗ്യം അലട്ടുന്നു. അടുത്തിടെ വൃക്കമാറ്റിവെച്ച സുഷ്മാ സ്വരാജ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ 15 മിനുട്ട് നേരം സംസാരിച്ചു. പ്രവര്‍ത്തന രംഗത്ത് സക്രിയമായെങ്കിലും വിദേശകാര്യം പോലെ പ്രധാന മന്ത്രാലയത്തിലെ തിരിക്കേറിയ ജോലികള്‍ ചെയ്യാന്‍ പറ്റുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. ജോലിഭാരം കുറഞ്ഞ മറ്റേതെങ്കിലും മന്ത്രാലയം നല്‍കി വിദേശകാര്യമന്ത്രാലയത്തിലേക്ക് മോഡി പുതിയ ആളെ കണ്ടെത്തിയേക്കും.

ദേവേന്ദ്ര ഫട്‌നാവിസ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് എടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പരീക്കര്‍ ഒഴിഞ്ഞ പ്രതിരോധ മന്ത്രാലയത്തിലേക്കാണ് ഫട്‌നാവിസിന്റെ പേര് സജീവ പരിഗണനയില്‍. അരുണ്‍ ജയ്റ്റ്‌ലിയെ ധനമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി ഫട്‌നാവിസിനെ പ്രതിരോധമന്ത്രിയാക്കാനുള്ള സാധ്യത ബിജെപി കേന്ദ്രങ്ങള്‍ തന്നെ പുറത്തുവിടുന്നു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന മുനിസിപ്പില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായ ജയത്തിന്റെ ക്രഡിറ്റ് ദേവേന്ദ്ര ഫട്‌നാവിസിനായിരുന്നു. ആര്‍എസ്എസിന്റെ പ്രത്യേക താല്‍പര്യത്തോടെയാണ് നാഗ്പൂരുകാരനായ ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത്. ചെറുപ്പക്കാരനായ ഫട്‌നാവിസിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന നിര്‍ദേശം ആര്‍എസ്എസില്‍നിന്ന് ഉയരുന്നു.

ചന്ദ്രകാന്ത് പാട്ടീല്‍: ഫട്‌നാവിസ് കേന്ദ്രമന്ത്രിസഭയിലേക്ക് പോയാല്‍ മഹാരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണം. നിലവിലെ മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക പരിഗണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ദേശീയ അധ്യക്ഷന്‍ അമിത്ഷാ, അരുണ്‍ ജയ്റ്റ്‌ലി, രാജ്‌നാഥ് സിങ് എന്നിവരുടെ ഇടയില്‍ പുനഃസംഘടന സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് ഡല്‍ഹിയില്‍ പ്രചരിക്കുന്ന അഭ്യൂഹം. ബിജെപി പാര്‍ലമന്ററി ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top