Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****    ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു   ****    ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി   ****    കോവിഡ് കാലത്തെ അനാവശ്യ ധൂര്‍ത്ത്, മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷക വീണാ നായര്‍ക്കെതിരെ കേസ്   ****    ജോര്‍ജ്ജ് ഫ്ലോയ്ഡിന് കോറോണയും ഹൃദ്രോഗവും ലഹരി മരുന്നുകളായ ഫെന്റാനില്‍, മെത്ത് എന്നിവയും ഉപയോഗിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്   ****   

വിശ്വാസവോട്ടും കോണ്‍‌ഗ്രസ്സിനെ തുണച്ചില്ല; 22 അംഗങ്ങള്‍ ബിജെപിയെ പിന്തുണച്ചു; മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ

March 16, 2017

_9a4ca7b6-0a18-11e7-ba13-f6aef3964879പനജി: തൂക്കുമന്ത്രിസഭ വന്നതോടെ സര്‍ക്കാര്‍ രൂപീകരണം തര്‍ക്കത്തിലായ ഗോവയില്‍, മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ടു നേടി. സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാന്‍ സുപ്രീം കോടതി ബിജെപി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ അനായാസം വിശ്വാസവോട്ടു നേടുമെന്ന ബിജെപിയുെട അവകാശവാദം ശരിവച്ചാണ് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പു ഫലം പ്രഖ്യാപിച്ചത്. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി–17 സീറ്റ്. ബിജെപിക്ക് 13 എംഎല്‍എമാരാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു. മൂന്ന് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചു. ഇവരുള്‍പ്പെടെ 22 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത്.

11 മണിയോടെ സഭ ചേര്‍ന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തിയശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. അതേസമയം, വിശ്വാസവോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ കോൺഗ്രസിനു ലഭിച്ചില്ലെന്നാണ് വിവരം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 16 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ഒരു കോണ്‍ഗ്രസ് എംഎല്‍എ വോട്ടെടുപ്പിനിടെ സഭയില്‍നിന്ന് ഇറങ്ങിപ്പോയെന്നാണ് വിവരം. കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും ഒരു സീറ്റ് അധികം നേടി ബിജെപി സര്‍ക്കാര്‍ ഭരണം അറക്കിട്ടുറപ്പിച്ചതോടെ, ഭരണം നഷ്ടമായതില്‍ അമര്‍ഷം പുകയുന്ന കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്ന് ഉറപ്പായി. എം.എൽ.എയും മുൻ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയുടെ മകനുമായ വിശ്വജീത് റാണെയാണ് സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ഇതോടെ കോൺഗ്രസ് വോട്ട് 16 ലേക്ക് ചുരുങ്ങി. പാർട്ടിയിൽനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചാണ് വിശ്വജീത് നിയമസഭ വിട്ടത്. 13 അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി മൂന്ന് വീതം അംഗങ്ങളുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെയും ഗോവ ഫോർേവഡ് പാർട്ടിയുടെയും രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ നേരത്തെ ഉറപ്പിച്ചിരുന്നു. ഇവർ മന്ത്രിസഭയിൽ അംഗങ്ങളുമായി. വിശ്വാസ വോട്ട് സമയത്ത് ശേഷിച്ച സ്വതന്ത്രൻ പ്രസാദ് ഗവങ്കറും എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോയും സർക്കാറിനെ പിന്തുണച്ചു. ഇതോടെ അംഗബലം 23 ആയി ഉയർന്നു.

ആദ്യ മന്ത്രിസഭാ യോഗം വെള്ളിയാഴ്ച ചേരുമെന്നും അന്ന് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുമെന്നും വിശ്വാസ വോട്ട് നേടിയ ശേഷം പരീകർ അറിയിച്ചു. ഗവർണർ സ്ഥലത്തില്ലാത്തതിനാൽ ശനിയാഴ്ചയാകും പ്രഖ്യാപനം.

ഇതോടെ, മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തേക്കു മാത്രം ഗോവയുടെ മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി. അധികാരമേറ്റ് മൂന്നാംനാള്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയൊഴികെ മറ്റെല്ലാവരുടേയും പിന്തുണയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അവകാശവാദം. ഇന്ന് വിശ്വാസ വോട്ടെടുപ്പിനുശേഷം പരിയുന്ന സഭ പിന്നീട് 23നു ചേരും. 24ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കും. സർക്കാരിന്റെ ‘മനസ്സ്’ ബജറ്റിലൂടെ വെളിവാകുമെന്നു പരീക്കര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന സാമാന്യതത്വം ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹോളി പ്രമാണിച്ച് അവധിയായിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് ജഗ്ദിഷ് കേഹാറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ബെഞ്ച് പ്രത്യേകം ചേര്‍ന്നാണ് ഹര്‍ജി പരിഗണിച്ചത്. 48 മണിക്കൂറിനകം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചെങ്കിലും, മനോഹര്‍ പരീക്കറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തടയാന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. മാത്രമല്ല, ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്കു മുന്നില്‍ അവകാശവാദം ഉന്നയിച്ചില്ലെന്ന് കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്‌വിയോട് ആരായുകയും ചെയ്തു.

സുപ്രീം കോടതി വിധി കോണ്‍ഗ്രസിന്റെ വിജയമാണെന്നാണ് അഭിഷേക് സിംഗ്‌വിയും ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗും പ്രതികരിച്ചത്. മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തെ മാത്രം മുഖ്യമന്ത്രിയായിരിക്കുമെന്ന് അഭിഷേക് സിംഗ്‌വി പറയുകയും ചെയ്തിരുന്നു.

goa


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top