Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ട്രം‌പിനെ അനുകരിച്ച് യു.പി.യിലെ ഹിന്ദുക്കള്‍; മുസ്ലീങ്ങളോട് നാടുവിടാന്‍ ആഹ്വാനം; ബിജെപിയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് ആരോപണം

March 16, 2017

up-2-830x412ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജിയാന്‍ഗ്ലാ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഈ വര്‍ഷമവസാനം വരെ നാടുവിട്ടു പോകാന്‍ മുസ്ലീങ്ങള്‍ക്ക് സമയം നല്‍കിയിരിക്കുന്നു.

പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് അധികാരത്തില്‍ അതുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്ലീങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നതായി ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തെ ബിജെപി എംപിയുടെ പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്, പ്രേദശത്തെ ഭൂരിപക്ഷ സമുദായക്കാരാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നതെന്ന അവകാശവാദവും ഇതിലുണ്ട്. നാടുവിട്ടു പോയില്ലങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ പിറ്റേദിവസമായ ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് പോസ്റ്ററുകള്‍ പതിച്ചത്. തിങ്കളാഴ്ച രാവിലെയോടെ എല്ലായിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഞായറാഴ്ച രാത്രി മുഴുവന്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഗ്രാമീണര്‍ മുഴവന്‍ ഉണര്‍ന്നിരുന്നിട്ടും ഈ പോസ്റ്ററുകള്‍ പതിച്ചതെങ്ങനെയെന്ന് അവര്‍ക്കറിയില്ല. ഗ്രാമീണര്‍ തന്നെയാണ് രാവിലെ പോസ്റ്ററുകള്‍ കണ്ട് പോലീസില്‍ വിവരം അറിയിച്ചത്.

കണ്ടാല്‍ അറിയാത്ത നിരവധി പേര്‍ക്കെതിരെ കേസെടുത്ത പോലീസ് അഞ്ച് യുവാക്കളെ സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജിയനഗ്ലയിലെ 2500 ഗ്രാമവാസികളില്‍ 200 പേരാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത്. ബറെയ്‌ലിയില്‍ നിന്നും 70 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുണ്ട്. തലമുറകളായി ഇവിടെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ സ്ഥാപിത താല്‍പര്യമാണ് ഇതെന്നും മുസ്ലിം സമുദായാംഗമായ റഫിഖ് അറിയിച്ചു.

മുന്‍കാലങ്ങളില്‍ ഇങ്ങനെയൊന്ന് തങ്ങള്‍ കേട്ടിട്ട് പോലുമില്ലെന്ന് ഹിന്ദു സമുദായത്തില്‍ നിന്നുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ അറിയിച്ചു. തങ്ങള്‍ക്ക് അധികൃതര്‍ സുരക്ഷയൊരുക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നുമാണ് പ്രതീക്ഷ. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന് അസ്വാഭാവികമായ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോട്ടോസ്റ്റാറ്റ് കടകള്‍ നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തൃപ്തികരമായ ഫലമല്ല ലഭിച്ചിരിക്കുന്നത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിഎസ്പിയും എസ്പിയും സംശയമുന്നയിച്ചിരുന്നു. മുസ്സാഫര്‍നഗറും മൊറാദാബാദും ഉള്‍പെടെ കലാപം നടന്ന ആറ് മണ്ഡലങ്ങളില്‍ പോലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് സംശയങ്ങള്‍ക്കിട വരുത്തിയിരുന്നു.

up


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top