Flash News

കോണ്‍ഗ്രസിനെ പ്രതീക്ഷിച്ചിരുന്ന ഗവര്‍ണര്‍ക്കു മുന്നിലത്തെിയത് ബി.ജെ.പി

March 16, 2017

mridula sinhaപനാജി: സർക്കാറുണ്ടാക്കാൻ 21 പേരുമായി എത്തി മനോഹർ പരീക്കർ കാണുകയും 17 പേരുള്ള കോൺഗ്രസിന് മതിയായ പിന്തുണയില്ലെന്ന് ബോധ്യപെടുകയും ചെയ്തതിനാലാണ് സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ഗോവ ഗവർണ്ണർ മൃദുലാ സിൻഹ. കോൺഗ്രസിലെത് ഒഴികെയുളള എം.എൽ.എമാരെല്ലാം ബി.ജെ.പിക്ക് ഒപ്പമാണെന്നിരിക്കെ ഒൗപചാരികതയുടെ പേരിൽ വലിയ ഒറ്റകക്ഷിയെ ക്ഷണിച്ചിരുന്നെങ്കിൽ കോൺഗ്രസ് അപഹാസ്യരാകുമായിരുന്നുവെന്നും അവർ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് വരെ പ്രതീക്ഷിച്ചത് കോൺഗ്രസിനെ ആയിരുന്നു. എന്നാൽ, അവർക്ക് നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താനൊ ആവശ്യമായ നാല് പേരുടെ പിന്തുണ നേടാനൊ കഴിഞ്ഞില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോഴാണ് മനോഹർ പരീക്കർ കാണാൻ എത്തിയത്. പിന്തുണക്കുന്നവരും കൂടെയുണ്ട്. അവരോട് ഒാരോരുത്തരോടും സംസാരിച്ച് ഉറപ്പുവരുത്തി. പിന്തുണ കത്തിൽ അവർ ഒപ്പുവെച്ചു-ഗവർണ്ണർ പറഞ്ഞു.

ജാഗ്രതയും പരിചയവുമുള്ള നേതാവാണ് പരീക്കറെന്നും ഒാരൊരുത്തരെയും നേരിട്ട് അറിയാമെന്നും അവർ പറഞ്ഞു. സമ്മർദ്ദം നേരിടേണ്ടിവന്നോ എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റ്‌ലിയെ വിളിച്ച് അഭിപ്രായം തേടിയതായി അവർ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top