Flash News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിംഗ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

March 18, 2017

trivendra-singh-rawat-bjp-uttarakhand-pti_650x400_51489807768ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു. ഡറാഡൂണില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി നഡ്ഡ, ഉമാഭാരതി തുടങ്ങിയവര്‍ പങ്കെടുത്തു.

സപ്താല്‍ മഹാരാജ്, പ്രകാശ് പന്ത്, ഹരക് സിങ് റാവത്ത്, മദന്‍ കൗശിക് എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ കെ.കെ പോള്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

70 അംഗങ്ങളുള്ള നിയമസഭയില്‍ 57 അംഗങ്ങളുടെ പിന്‍തുണയോടെയാണ് ബിജെപി മന്ത്രിസഭ രൂപീകരിച്ചത്. ഡറാഡൂണില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം കഴിഞ്ഞദിവസം മുന്‍ ആര്‍എസ്എസ് പ്രചാരക് കൂടിയായ ത്രിവേന്ദ്രയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

നിയമസഭയിലേക്ക് ഡോയിവാല മണ്ഡലത്തില്‍ നിന്നാണ് ത്രിവേന്ദ്ര സിങ് റാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്. 1983 മുതല്‍ 2002 വരെ ആര്‍എസ്എസില്‍ സജീവമായിരുന്നു ഠാക്കൂര്‍ സമുദായക്കാരനായ ത്രിവേന്ദ്ര. 200712 കാലത്ത് സംസ്ഥാന കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ത്രിവേന്ദ്ര സിങ് റാവത്ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top