Flash News

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസും കൂടിക്കാഴ്ച ഏപ്രിലില്‍

March 19, 2017

us-palestineഈസ്റ്റ് ജെറുസലേം: പാലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് ഏപ്രിലില്‍ യുഎസ് സന്ദര്‍ശിക്കും. പാലസ്തീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നും പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് അബ്ബാസ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് വേദിയാകുമെന്നാണ് പ്രതീക്ഷയെന്ന് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ സാമ്പത്തിക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top