Flash News

ഇന്നത്തെ നക്ഷത്രഫലം

March 19, 2017

astrologyഅശ്വതി : അപ്രതീക്ഷിതമായി സ്ഥാനക്കയറ്റമുണ്ടാകും. ഗൗരവമായ വിഷയങ്ങള്‍ ലാഘവത്തോടുകൂടി ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ഭരണി : ശത്രുതാമനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സഹൃദയസദസ്സില്‍ പങ്കെടുക്കുവാനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.

കാര്‍ത്തിക : പുതിയ ഭരണസംവിധാനം ഏറ്റെടുക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ചികിത്സഫലിയ്ക്കും. ചര്‍ച്ചകള്‍ വിജയിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും.

രോഹിണി : പുതിയ ഉദ്യോഗാവസരം വന്നുചേരും. വരവ് വര്‍ദ്ധിയ്ക്കും. സന്താനസൗഖ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും.

മകയിരം : സൗമ്യസമീപനത്താല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും. അവ്യക്തമായ പണമിടപാടില്‍ നിന്നു പിന്മാറും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീര്‍ക്കും.

തിരുവാതിര : കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. ഒന്നും പൂര്‍ണ്ണതയുണ്ടാവുകയില്ല. അവസരവാദം കുടുംബകലഹത്തിനു വഴിയൊരുക്കും.

പുണര്‍തം : മത്സരങ്ങള്‍ക്ക് പരിശീലനം ആരംഭിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.

പൂയ്യം : സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അന്യരെ ഉപദ്രവിയ്ക്കരുത്. വിശ്വസ്തരായ പ്ര ധാന ഉദ്യോഗസ്ഥരെ കൂടുതല്‍ സൂക്ഷിയ്ക്കണം. സദുദേശപ്രവര്‍ത്തനങ്ങള്‍ വിപരീത മായിത്തീരും.

ആയില്യം : കുടുംബത്തിലെ അനൈക്യതകളാല്‍ മാറിതാമസിയ്ക്കും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. ബന്ധുവിന്‍റെ അ കാലവിയോഗത്തില്‍ അതീവദുഃഖമനുഭവപ്പെടും.

മകം : അസുഖങ്ങളാല്‍ വിദേശയാത്രമാറ്റിവെയ്ക്കും. ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. മനസ്സംതൃപ്തിതോന്നും. വ്യവസ്ഥകള്‍ പാലിയ്ക്കും.

പൂരം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ആഗ്രഹസാഫല്യമുണ്ടാകും. മനസ്സംതൃ പ്തിയുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.

ഉത്രം : പുത്രന്‍റെ ആഗ്രഹപ്രകാരം ഗൃഹനിര്‍മ്മാണത്തിന് ഭൂമിവാങ്ങും. സ്വതന്ത്രചിന്തകള്‍ ക്കായി ഗ്രാമപ്രദേശത്തേയ്ക്ക് താമസം മാറ്റും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തുവാനിടവരും.

അത്തം : പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെയ്ക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാ ധാനവും ദാമ്പത്യസൌഖ്യവും ഉണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരം ഭിയ്ക്കും.

ചിത്ര : പരിസരവാസികളുടെ ഉപദ്രവത്താല്‍ മാറിതാമസിയ്ക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും.

ചോതി : നല്ലകാര്യങ്ങള്‍ക്ക് പൊതുജനപിന്തുണലഭിയ്ക്കും. ക്രയവിക്രയങ്ങളില്‍ സജീ വമാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അപകീര്‍ത്തി ഒഴിവാകും.

വിശാഖം : സ്ഥലകാലബോധമില്ലാത്തെ സംസാരിച്ചാല്‍ അബദ്ധമാകും. വര്‍ഷങ്ങള്‍ക്കു മുമ്പ് ജാമ്യം നിന്ന വകയില്‍ പണം കൊടുക്കേണ്ടതായിവരും. സ്വസ്ഥത കുറയും. വീഴ് ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം.

അനിഴം : വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. കുടുംബസമേതം വിദേശ യാത്രയ്ക്ക് അനുമതിയ്ക്ക് അപേക്ഷ നല്‍കും. കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

തൃക്കേട്ട : മാതാവിന് അസുഖം വര്‍ദ്ധിയ്ക്കും. ഉദ്ദേശിച്ച വില ലഭിച്ചതിനാല്‍ ഭൂമിവില്‍ ക്കുവാന്‍ തയ്യാറാകും. വഞ്ചനില്‍ അകപ്പെടാതെ സൂക്ഷിയ്ക്കണം.

മൂലം : വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യസൌഖ്യമുണ്ടാകും. പരിഭ്രമം ഉപേക്ഷിയ് ക്കണം. കടം കൊടുത്ത സംഖ്യയ്ക്ക് രേഖകള്‍ വാങ്ങണം.

പൂരാടം : അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും. കര്‍മ്മമേഖലയില്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിയ്ക്കും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്.

ഉത്രാടം : സുരക്ഷിതമായ വ്യാപാരത്തില്‍ പണം മുടക്കും. സൌഖ്യവും സമാധാനവും ദാമ്പത്യഐക്യതയും കുടുംബത്തിലുണ്ടാകും. സൌമ്യസമീപനം സര്‍വ്വകാര്യവിജയ ത്തിനു വഴിയൊരുക്കും.

തിരുവോണം : വിട്ടുമാറാത്ത അസുഖത്തിന് ആയുര്‍വ്വേദപ്രകൃതിചികിത്സകള്‍ തുട ങ്ങും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.

അവിട്ടം : കൂടുതല്‍ പണം കൊടുത്ത് മറ്റൊരു പാഠ്യപദ്ധതിയ്ക്കു ചേരും. വാക്കും പ്ര വൃത്തിയും ഫലപ്രദമാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ചതയം : അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിയ്ക്കുമ്പോള്‍ കൂടു തല്‍ ശ്രദ്ധവേണം. മതപരമായ കാര്യങ്ങളില്‍ വിമൂഖതയുണ്ടാകും. ചികിത്സയ്ക്ക് കൂടു തല്‍ പണം ചെലവാകും.

പൂരോരുട്ടാതി : വിദേശയാത്രാനുമതി ലഭിയ്ക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കു വാന്‍ ഭൂമിവില്കുവാന്‍ തയ്യാറാകും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും.

ഉത്രട്ടാതി : പുത്രപൌത്രാദികളോടൊപ്പം താമസിയ്ക്കുവാന്‍ വിദേശയാത്ര പുറപ്പെടും. സ്വയംഭരണാധികാരം ലഭിയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പൊതുവേ ദിയില്‍ ആശംസകള്‍ കേള്‍ക്കുവാനിടവരും.

രേവതി : ഗൃഹനിര്‍മ്മാണം പുനരാരംഭിയ്ക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരി ഗണിയ്ക്കും. സമ്മാനപദ്ധതികളില്‍ വിജയിയ്ക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top