- Malayalam Daily News - http://www.malayalamdailynews.com -

എന്‍.ജി.ഒകള്‍ വഴി കേരളത്തിലെത്തിയത് 40008203 കോടി, അമൃതമാനന്ദമയി മഠം ഒന്നാം സ്ഥാനത്ത്

matha_amritanandamayi_ashram_at_vallikavu20140206120041_43_2ന്യൂഡല്‍ഹി: ന്യുഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം വിവിധ സംഘടനകള്‍ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ എന്‍.ജി.ഒകള്‍ വഴി കേരളത്തിലത്തെിയ വിദേശ പണത്തിന്‍െറ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണമെത്തുന്ന രാജ്യത്തെ ആദ്യ പത്ത് സ്ഥാപനങ്ങളില്‍ മാതാ അമൃതാനന്ദമയി മഠവുമുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എന്‍.ജി.ഒകളുടെ എണ്ണം 1979ആണ്. ഇതില്‍ 1529ഉം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ സംഘനകള്‍ വഴി കേരളത്തില്‍ 4,083കോടി രൂപ എത്തിയിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണമെത്തിയ ജില്ല പത്തനംതിട്ടയാണ്. ഇവിടെയുള്ള 133സംഘടനകള്‍ വഴി 2904 കോടി രൂപയെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലേക്കൊഴുകിയ വിദേശ പണത്തിന്‍െറ 71ശതമാനം വരുമിത്. രണ്ടാം സഥാനത്ത് എറണാകുളവും (329 എന്‍.ജിഒ; 288.8കോടി) മൂന്നാമത് കോട്ടയവുമാണ് (225എന്‍.ജി.ഒ; 243 കോടി). മറ്റു ജില്ലകളുടെ കണക്ക് ഇങ്ങനെ (ബ്രക്കറ്റില്‍ എന്‍.ജി.ഒകളുടെ എണ്ണം): ആലപ്പുഴ -45കോടി (66), തിരുവനന്തപുരം -169 കോടി (151), കോഴിക്കോട് -112.9 കോടി (113), തൃശൂര്‍ -90 കോടി (198), വയനാട് -63 കോടി (82), ഇടുക്കി -32 കോടി (49), കണ്ണൂര്‍ -57.4കോടി (88), കാസര്‍കോഡ് -2.6കോടി (എട്ട്), കൊല്ലം -14.8 കോടി (29), മലപ്പുറം -13.8 കോടി (49), പാലക്കാട് -34.47കോടി (55).

എറണാകുളമടക്കമുള്ള ജില്ലകളില്‍ പല മതസംഘടനകളും ‘സാമൂഹിക സംഘടനകള്‍’ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായും മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ വിശദമാക്കുന്നുണ്ട്. 2015 ലെ കണക്കു പ്രകാരം രാജ്യത്ത് 33,501എന്‍.ജി.ഒകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, എഫ്.സി.ആര്‍.എ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ 20,000 സംഘടനകളുടെ ലൈസന്‍സ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ബാക്കിയുള്ള 16,700 സംഘടനകള്‍ വഴി രാജ്യത്ത് ഏകദേശം 34,000 കോടി രൂപ എത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]