Flash News

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി, കൃത്രിമ രേഖയുണ്ടാക്കിയതിന്​ മാനേജ്​മെന്റെ ജയിലിലാകുമെന്ന്​ മുന്നറിയിപ്പും

March 23, 2017

kannurന്യൂഡൽഹി: പാലക്കാട് കരുണ മെഡിക്കല്‍ കോളജ് , കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിൽ സ്വാശ്രയ മാനേജ്മെൻറുകള്‍ യഥാക്രമം 150ഉം 30ഉം സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. പ്രവേശനവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാണിച്ചതിന് ജയിലിൽ പോകേണ്ടി വരുമെന്ന് മാനേജ്മെൻറ് പ്രതിനിധിയെ സുപ്രീംകോടതി ഓർമിപ്പിക്കുകയും ചെയ്തു. അടുത്ത വർഷം ജയിംസ് കമ്മിറ്റി നിർദേശിച്ച വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്നും ബെഞ്ച് വിധിച്ചു.

പ്രവേശന നടപടികള്‍ പരിശോധിച്ച് ആവശ്യമായ നടപടി കൈകൊള്ളാനായിരുന്നു ഹൈകോടതി ജയിംസ് കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് ജയിംസ് കമ്മിറ്റി ഇറക്കിയ ഉത്തരവിനാധാരമായ ഹൈകോടതി വിധിക്കെതിരെയാണ് ഇരു മാനേജ്മെൻറുകളും സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ സുപ്രീംകോടതി ജയിംസ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാറിനും നോട്ടീസ് അയക്കുകയും ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ ഈ വര്‍ഷം പ്രവേശം നേടിയ കുട്ടികളുടെ പഠനം തടസപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിരുന്നു. മാനേജ്മെൻറുകളുടെ ഹരജി തള്ളിയതോടെ ജയിംസ് കമ്മിറ്റി നിർദേശത്തിന് വിരുദ്ധമായി പഠനം തുടങ്ങിയ കുട്ടികളുടെ പ്രവേശനവും റദ്ദായി.

കരുണ മെഡിക്കൽ കോളജ് സമർപ്പിച്ച രേഖകൾ കൃത്രിമമാണെന്ന് കണ്ടെത്തുകയായിരുന്നു. മാനേജ്മെൻറ് നടപടി തങ്ങളെ ഞെട്ടിച്ചുവെന്ന് സുപ്രീംകോടതി പറഞ്ഞു. സമർപ്പിക്കുന്ന രേഖകൾ തെറ്റാണെന്ന് കണ്ടാൽ ജയിലിൽ പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.

ഇരു കോളജുകളിലെയും 15 വീതം ഇരുമാനേജ്മെൻറുകളും ഉത്തരവാദപ്പെട്ടവർക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും അത് കൊണ്ടാണ് പ്രവേശനം റദ്ദാക്കിയതെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ വാദം അംഗീകരിച്ച് ജയിംസ് കമ്മിറ്റി ഉത്തരവിന് സുപ്രീംകോടതി അംഗീകാരം നൽകി. വിദ്യാർഥികളുടെ ഭാവി പറഞ്ഞ് തെറ്റായ പ്രവേശന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബെഞ്ച് ചുണ്ടിക്കാട്ടി.

സ്വാശ്രയമാനേജുമെന്‍റുകളുടെ തിരിമറിക്കെതിരെ കോടതിയുടെ വാള്‍

തിരുവനന്തപുരം: വർഷങ്ങളായി സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനം നൽകിയ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്ക് ഒടുവിൽ തിരിച്ചടി. വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേടും തലവരിയും സാർവത്രികമെന്ന് രണ്ട് കോളജുകൾക്കുമെതിരെ വർഷങ്ങളായി നിൽക്കുന്ന ആരോപണമാണ്. രണ്ട് കോളജുകൾക്കുമെതിരെ മുൻകാലങ്ങളിൽ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയാണ് വഴിവിട്ട പ്രവേശനത്തിന് തടയിടാൻ ശ്രമം തുടങ്ങിയത്. രണ്ട് കോളജുകളും സർക്കാറുമായി കരാർ ഒപ്പിടാതെ മുഴുവൻ സീറ്റുകളിലും സ്വന്തം നിലക്ക് പ്രവേശനവുമായി മുന്നോട്ടുപോവുകയായിരുന്നു.

സ്വാശ്രയ കോളജുകളിലെ പ്രവേശനം സുതാര്യമാക്കാൻ ജയിംസ് കമ്മിറ്റി അപേക്ഷ സ്വീകരിക്കലും പ്രവേശനവും പൂർണമായും ഒാൺലൈൻ രീതിയിലാക്കാൻ ഉത്തരവിടുകയായിരുന്നു. വെബ്സൈറ്റിൽ അപേക്ഷ സ്വീകരിക്കാൻ അവസരമൊരുക്കാതെ ഇൗ രീതി അട്ടിമറിക്കാനായിരുന്നു രണ്ട് കോളജുകളും ആദ്യം ശ്രമിച്ചത്. ഇതു പ്രത്യേകം നിരീക്ഷിച്ച കമ്മിറ്റി പരാതി വന്നതോടെ അതുവരെയുള്ള പ്രവേശന നടപടികൾ റദ്ദ് ചെയ്യുകയും പുതുക്കിയ സമയക്രമം നിശ്ചയിച്ചുനൽകുകയും ചെയ്തു. സ്വന്തം വെബ്സൈറ്റിൽ സൗകര്യം ഒരുക്കാതെ മറ്റൊരു സൈറ്റിൽ പേരിന് ഒരുക്കിയ സൗകര്യവും കമ്മിറ്റി കൈയോടെ പിടികൂടി. ഒടുവിൽ രണ്ട് കോളജുകളുടെയും പ്രവേശന പട്ടിക വിളിച്ചുവരുത്തിയ ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദ് ചെയ്യുകയും പ്രവേശന പരീക്ഷാ കമീഷണറോട് കേന്ദ്രീകൃത അലോട്ട്മെൻറ് നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച കോളജുകളുടെ വാദം കോടതി അംഗീകരിച്ചില്ല. മുഴുവൻ പ്രവേശന രേഖകളും കേന്ദ്രീകൃത അലോട്ട്മെൻറിനായി ഹാജരാക്കാൻ നിർദേശിച്ചു.

കരുണ മെഡിക്കൽ കോളജ് ഭാഗികമായി മാത്രം രേഖകൾ ഹാജരാക്കിയപ്പോൾ കണ്ണൂർ മെഡിക്കൽ കോളജ് രേഖകൾ ഹാജരാക്കിയില്ല. കരുണ മെഡിക്കൽ കോളജ് നടത്തിയ പ്രവേശനം പരിശോധിച്ച പ്രവേശന പരീക്ഷാ കമീഷണർ 30 സീറ്റുകളിലെ പ്രവേശനം റദ്ദാക്കുകയും പകരം 30 പേരെ മെറിറ്റ് അടിസ്ഥാനത്തിൽ അലോട്ട് ചെയ്യുകയും ചെയ്തു. കണ്ണൂർ മെഡിക്കൽ കോളജ് രേഖകൾ ഹാജരാക്കാത്തത് കോടതിയെ അറിയിക്കുകയും ചെയ്തു. കോടതി നടപടി ശരിവെച്ചു. ഇതിനെതിരെയാണ് കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തേ പ്രവേശനം നൽകിയ കുട്ടികളുമായി ഇവർ അധ്യയനം തുടരുകയും ചെയ്തു. കേസിൽ സംസ്ഥാന സർക്കാറും മെഡിക്കൽ കൗൺസിലും കോളജുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു പുറമേ, പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെൻറ് നൽകിയിട്ടും പ്രവേശനം ലഭിക്കാതിരുന്ന കുട്ടികളും കേസിൽ കക്ഷി ചേർന്നിരുന്നു. നേരത്തേ വിധി ധിക്കരിച്ചതിന് ഇരുകോളജിനും ഹൈകോടതി ഒരു ലക്ഷം രൂപ വീതം പിഴയിടുകയും ചെയ്തിരുന്നു.

കോളജുകളുടെ പ്രവേശനത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ: കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ ഒന്നടങ്കം അട്ടിമറിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കാവൂ എന്ന നിര്‍ദേശം പാലിച്ചില്ല. പരിശോധനക്കായി കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ അപേക്ഷകളില്‍ ഒന്നു പോലും ഓണ്‍ലൈന്‍ രീതിയിലുള്ളതായിരുന്നില്ല. ലഭ്യമാക്കിയ അപേക്ഷയില്‍ കോളജിന്റെ പേര്, അപേക്ഷാര്‍ഥിയുടെ േപര്, ഒപ്പ്, അപേക്ഷാ തീയതി എന്നിവ പോലും ഇല്ല. പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തിയ സ്പോട്ട് അഡ്മിഷൻ സമയത്ത് സമര്‍പ്പിച്ച അപേക്ഷകൾ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചില്ല. കോളജ് ഹാജരാക്കിയ രേഖകള്‍ നടത്തിയ പ്രവേശനം സാധൂകരിക്കാന്‍ മതിയായ രേഖകൾ ആയിരുന്നില്ല.
സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കിയതിന് മതിയായ രേഖകള്‍ ഹാജരാക്കാൻ കരുണ കോളജിന് സാധിച്ചില്ല. എസ്.ഇ.ബി.സി, എസ്.സി തുടങ്ങിയ സംവരണ േക്വാട്ടയില്‍ പ്രവേശനം നല്‍കിയതിന് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാനുള്ള നിർദേശം പാലിച്ചില്ല. ഹാജരാക്കാമെന്ന് ആദ്യം അറിയിച്ച കോളജ് പിന്നീട് ഇവ ലഭ്യമല്ലെന്ന് കമ്മിറ്റിയെ അറിയിച്ചു.

സർക്കാര്‍ ഇടപെടൽ ഫലം കണ്ടു : മന്ത്രി ശൈലജ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ നടത്തിയ 180 സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിയ ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതി നടപടി സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലിെൻറ ഫലമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

കരുണ മെഡിക്കൽ കോളജിലേക്ക് അടുത്ത പ്രവേശനം നൽകാൻ സുപ്രീംകോടതി നിർദേശിച്ച 30 വിദ്യാർഥികൾക്ക് സർക്കാർ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് കോളജുകളും ആദ്യം സർക്കാറുമായി കരാറിന് തയാറാണെന്ന് പറയുകയും പിന്നീട് പിന്മാറുകയുമായിരുന്നു. ഇവർ നടത്തിയ പ്രവേശന നടപടികൾ റദ്ദ് ചെയ്ത് പകരം പ്രവേശന പരീക്ഷാ കമീഷണർ കേന്ദ്രീകൃത അലോട്ട്മെൻറ് നടത്തുകയും ചെയ്തിരുന്നു. ഹൈകോടതി നിർദേശമുണ്ടായിട്ടുപോലും രേഖകൾ ഹാജരാക്കാതെ കേന്ദ്രീകൃത അലോട്ട്മെൻറിനോടും കോളജുകൾ നിസ്സഹകരിക്കുകയായിരുന്നു. കോളജുകൾ പ്രവേശനത്തിൽ ക്രമക്കേട് കാണിച്ചെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞു. ഇത്തരം കോളജുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ സ്വാശ്രയ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഇതിെൻറ കരട് തയാറാക്കി വരുകയാണ്. പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയായിരിക്കും ഇതു നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top