Flash News

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കും; ശ്രീരാമസേന; തൃശൂര്‍ ആസ്​ഥാനമാക്കി പ്രവര്‍ത്തനം ശക്​തമാക്കും

March 23, 2017

sreerama-senaതൃശൂർ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും സമവായത്തിന് സാധ്യതയില്ലെന്നും ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക്. ക്ഷേത്രനിർമാണത്തിന് സുപ്രീംകോടതിക്കും അനുകൂല നിലപാടാണ്. നിർമാണത്തിന് ശ്രീരാമസേന മുൻകൈയെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥിന് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള പിന്തുണ സേന നൽകുമെന്ന് പ്രമോദ് മുത്തലിക് പറഞ്ഞു.

സമയവായ ശ്രമങ്ങൾക്കുശേഷം വിഷയം വീണ്ടും സുപ്രീംകോടതിയിൽത്തന്നെ എത്തും. തുടർന്ന് വിധി വന്ന് മൂന്നുമാസത്തിനകം ക്ഷേത്രം നിർമിക്കും. ക്ഷേത്രഘടന പൂർത്തിയായതാണ്. സുപ്രീംകോടതി വിധി പ്രതികൂലമായാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് മേൽകോടതികളുണ്ടല്ലോയെന്നും പ്രസിഡൻറിനുവരെ അപ്പീൽ കൊടുക്കാമല്ലോയെന്നുമായിരുന്നു മറുപടി. സുപ്രീംകോടതി വിധി അനുകൂലമാകുമെന്നാണ് വിശ്വാസം. ബാബരി മസ്ജിദ് തകർത്തതിനോട് യോജിപ്പില്ല. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ, രാമജന്മ ഭൂമിയിലുണ്ടായിരുന്നത് അത്തരമൊരു ആരാധനാലയമായിരുന്നില്ല. ക്ഷേത്രനിർമാണത്തിന് സാമഗ്രികൾ ശേഖരിക്കാൻ ഒക്ടോബറിൽ രാമേശ്വരത്ത് നിന്ന് ആരംഭിച്ച് തമിഴ്നാട്, കേരളം എന്നിവിടങ്ങളിലൂടെ കർണാടകയിൽ പൂർത്തിയാകുന്ന നിലയിൽ ക്ഷേത്ര നിർമാണ യാത്ര സംഘടിപ്പിക്കും.

ഹൈന്ദവ സമൂഹ അഭിവൃദ്ധിക്ക് കൂട്ടായ്മ രൂപപ്പെടുത്താൻ ഹിന്ദുസംഘടനകളെയും സ്ഥാപനങ്ങളെയും പെങ്കടുപ്പിച്ച് ഒക്ടോബറിൽ സമസ്ത ഹിന്ദുസംഗമം നടത്തും. ഹിന്ദുക്കളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഒാൺലൈൻ പാഠശാലകൾ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിൽ രാമായണത്തെക്കുറിച്ച് അറിവുപകരാൻ തൃശൂരിൽ രാമായണ പഠന ഗവേഷണകേന്ദ്രം ആരംഭിക്കും. ശ്രീരാമസേന തൃശൂർ ആസ്ഥാനമാക്കി പ്രവർത്തനം ശക്തമാക്കും. തീവ്രവാദം, മതപരിവർത്തനം, മാവോവാദി പ്രവർത്തനം എന്നിവക്കെതിരായ പ്രവർത്തനങ്ങളാണ് നിർവഹിക്കുക. ബാറുകൾ അടച്ചുപൂട്ടിയത് സ്വാഗതം ചെയ്യുന്നതായും മുത്തലിക് പറഞ്ഞു.

മറൈൻ ഡ്രൈവിൽ ശിവസേനയുടെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളോട് യോജിപ്പില്ല. മർദന മുറകളിലൂടെ സദാചാരം നടപ്പാക്കുന്നതിനോട് യോജിപ്പില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top