Flash News

കുണ്ടറ: പ്രതികളും പൊലീസും തമ്മിൽ അവിശുദ്ധബന്ധം

March 24, 2017

kundara-victor-630349കുണ്ടറ: കുണ്ടറയിൽ ഏഴുവർഷം മുമ്പ് 14കാരൻ മരിച്ച സംഭവവും ഇപ്പോൾ 10 വയസ്സുകാരി മരിച്ച കേസും അന്വേഷിച്ചത് ഒരേ പൊലീസ് ഉദ്യോഗസ്ഥർ. ആദ്യ മരണം നടക്കുമ്പോൾ കുണ്ടറയിൽ എസ്.ഐ ആയിരുന്ന ആർ. ഷാബു രണ്ടാമത്തെ മരണം നടക്കുമ്പോള്‍ അവിടെത്തന്നെ സി.ഐയായി. കെ. കൃഷ്ണകുമാറായിരുന്നു ഡിവൈ.എസ്.പി. രണ്ടു കേസിലും തുടക്കം മുതലേ കേസ് തേച്ചുമായ്ച്ച് കളയാനുള്ള നീക്കങ്ങൾ നടന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സാധാരണ ദഹിപ്പിക്കാറില്ലെങ്കിലും ഇവിടെ ആ പതിവ് തെറ്റിച്ചു. അമ്മയുൾപ്പെടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും മൃതദേഹം മെഡിക്കൽ കോളജിൽ നടത്താതെ ജില്ല ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയതും.

മകൻ മരിച്ച് 19 ദിവസത്തിനുശേഷമാണ് കുണ്ടറ പൊലീസ് വീട്ടിലെത്തി നടപടി പൂർത്തിയാക്കിയതെന്ന് മാതാവ് പറയുന്നു. തങ്ങൾ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും സഹായം നൽകിയില്ലെന്ന് വാർത്താചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ മരിച്ച ബാലന്റെ അമ്മയും സഹോദരിയും വ്യക്തമാക്കുന്നുണ്ട്. മരണശേഷം പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മകന്‍ മരിക്കുന്നതിന് നാലുമാസം മുമ്പ് പ്രതികൾ ഇവരെ കുടുംബത്തോടെ ശല്യം ചെയ്യുന്നതായി കാണിച്ച് കുണ്ടറ സി.ഐക്ക് 2010 ഫെബ്രുവരി 17ന് പരാതി നൽകിയിരുന്നു. പ്രതികൾക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്ന് മരിച്ച കുട്ടിയുടെ മാതാവ് കുറ്റപ്പെടുത്തുന്നു. ഈ രണ്ടു കേസിലും അലംഭാവം കാണിച്ച പൊലീസ്, മരിച്ച ബാലികയുടെ പിതാവ് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചപ്പോൾ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കള്ളക്കേസിൽ പിതാവ് 29 ദിവസമാണ് റിമാൻഡിൽ കിടന്നത്. രണ്ട് മരണത്തിലും പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിച്ചതാണ് കേസുകൾ അട്ടിമറിക്കാൻ കാരണമായതെന്ന ആക്ഷേപവും ശക്തമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top