Flash News

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി; ലോക്‌നാഥ് ബെഹ്റയെ താത്ക്കാലിക ചുമതലയേല്പിച്ചു

March 31, 2017

jacob-thomasതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതായി സൂചന. ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതെന്നാണ് സൂചന. അടുത്തിടെ ഹൈക്കോടതി വിജിലന്‍സിനെ പല തവണ വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

ജിഷ വധ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ജിഷ വധക്കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു. എഫ്‌ഐആര്‍ തയ്യാറാക്കിയത് മുതല്‍ മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയത്. തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതികളാണ് വിജലന്‍സ് പരിശോധിച്ചത്.

സംസ്ഥാനത്തെ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പ്രതികാര മനോഭാവത്തോടെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും നേരത്തെ ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നിരുന്നു. കൂട്ട അവധിയെടുക്കാന്‍വരെ അവര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പ്രതിഷേധത്തിന് നീക്കം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പീന്നീട് ഉന്നത ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുകയായിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്ത് ശമ്പളംപറ്റി, തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയ ഇടപാടുകളിലൂടെ സര്‍ക്കാരിന് നഷ്ടംവരുത്തി, കര്‍ണാടകത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് അടുത്ത ബന്ധു ഭൂമി കൈയ്യേറി തുടങ്ങിയ ആരോപണങ്ങളും ജേക്കബ് തോമസിനെതിരെ പലഘട്ടങ്ങളില്‍ ഉയര്‍ന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top